പേജുകള്‍‌

2013, ഡിസംബർ 25, ബുധനാഴ്‌ച

കെ കരുണാകരനെ അനുസ്മരിച്ചു

ചാവക്കാട്: കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ഡി.സി.സി മെംബര്‍ കെ കെ സെയ്തുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണ യോഗം നടത്തി. കൌണ്‍സിലര്‍ പി എം നസര്‍ ഉദ്ഘാടനം ചെയ്തു. കെ കെ ഫവാസ് അധ്യക്ഷത വഹിച്ചു. കെ കരുണാകരന്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചയും നടത്തി. സക്കീര്‍ കരിക്കയില്‍ ഉദ്ഘാടനം ചെയ്തു. കെ ബി വിജു അധ്യക്ഷത വഹിച്ചു. വഞ്ചിക്കടവില്‍ പി എ നാസര്‍ ഉദ്ഘാടനം ചെയ്തു. റിഷി ലാസര്‍ അധ്യക്ഷത വഹിച്ചു. 

1 അഭിപ്രായം:

  1. 1967 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ 11 സീറ്റുമാത്രം ലഭിച്ചു പ്രതിപക്ഷത്തിരിക്കേണ്ടി വരികയും വമ്പന്മാർ മുഴുവനും പരാജയപ്പെടുകയും ജയിച്ച പ്രമുഖർപ്രതിപക്ഷ നേത്രുസ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിക്കുകയും ചെയ്ത പ്രത്യേക സാഹചര്യത്തിൽ കൊണ്ഗ്രെസ്സ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ കെ കരുണാകരൻ, പിന്നീടുള്ള കേരള ചരിത്രം തന്റേതുകൂടിയാക്കുകയായിരുന്നു .മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ഇ എം എസ് സര്ക്കാരിനെ കേവലം രണ്ടുവര്ഷ ങ്ങൾക്കകംഇറക്കിവിട്ടു ,പുതിയ ഒരുമുന്നണി സംസ്കാരം കേരളത്തിന്‌ സമ്മാനിക്കുകയും ,കേരളത്തിൽ ഭരണസ്ഥിരത കൊണ്ടുവരികയും കേരളത്തെ വികസനത്തിലേക്ക് നയിക്കുകയും ചെയ്ത ഒരു മുന്നേറ്റത്തി നായിരുന്നു പിന്നീട് കേരളം സാക്ഷ്യം വഹിച്ചത് .കേരളം കണ്ട ഏറ്റവും നല്ല സര്ക്കാരെന്നു ഏവരും വാഴ്ത്തുന്ന അച്യുത മേനോൻമന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു കൊണ്ട് ഭരണത്തെയും മുന്നണിയേയുംമുന്നില്നിന്നു നയിക്കുകയും ചെയ്തു അദ്ദേഹം .എഴുപതുകളിൽ കേരളത്തിന്റെ ഏറ്റവും വലിയ ഭീഷണിയായിരുന്ന നെക്സലിസത്തെകേരളത്തിന്റെ മണ്ണില്നിന്നും എന്നെന്നേക്കുമായി കെട്ടുകെട്ടിക്കാൻ അദ്ദേഹത്തിൻറെ ധീരമായ നടപടികൾകൊണ്ട് സാധ്യമായി .നെക്സലിസത്തിനെതിരെആസർക്കാർ കൈക്കൊണ്ട പല നടപടികളും പിന്നീട് വിവാദമാകുകയും ,കരുണാകരന്റെ മുഖ്യമന്ത്രി പദംപോലും നഷ്ടമാക്കുകയും ചെയ്തിട്ടും, താൻ അന്നെടുത്ത നടപടികൾ സംസ്ഥാനത്തിന്റെ ഗുണത്തിന് വേണ്ടിയായിരുന്നു എന്നും ,അന്നത്തെ തന്റെ നടപടികളായിരുന്നുഅടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ, ദേശീയ തലത്തിൽ കൊണ്ഗ്രെസ്സ് തകര്ന്നടിഞ്ഞപ്പോഴും കേരളത്തിൽ അധികാരം നിലനിർത്താൻസഹായിച്ചതെന്നുമുള്ള നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു.തനിക്കു ശരിയെന്നു തോന്നുന്നത് ധീരമായി നടപ്പിലാക്കാനുള്ള ഇച്ചാശക്തിയാണ് മറ്റു നേതാക്കളിൽ നിന്നും കരുണാകരനെ വ്യത്യസ്തനാക്കുന്നതും .അതിരുകവിഞ്ഞ ആശ്രിത വാത്സല്യ മായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദൌർബല്യം .ഈ ദൌർബല്യം ശരിക്കും മുതലെടുത്തവർ തന്നെയായിരുന്നു അവസാനം അദ്ദേഹത്തിൻറെ പതനത്തിനും കാരണമായത്‌ .പക്ഷെ അപ്പോഴേക്കും കരുണാകരൻ കേരളരാഷ്ട്രീയ ത്തിലും ദേശീയ രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിച്ചു കഴിഞ്ഞിരുന്നു .ശ്രീമതി ഇന്ദിരാഗാന്ധിയുമായും ശ്രീ രാജീവ് ഗാന്ധിയുമായും വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന ശ്രീ കരുണാകരൻ തന്റെ തട്ടകം എന്നും കേരളമാണെന്ന് കരുതുകയും ദേശീയ രാഷ്ട്രീയത്തിൽനിന്നും മാറി നിൽക്കുകയുമാണ് ചെയ്തിരുന്നത് .ശ്രീ രാജീവ്ഗാന്ധിയുടെ ആകസ്മികനിര്യാണം കരുണാകരനിലെ ചാണക്യനെകാണാൻ ദേശീയരാഷ്ട്രീയത്തിനും അവസരമേകി .ശരത്പവാർ ,അർജുൻസിംഗ്,എൻഡി തിവാരി ,പോലെയുള്ള രാഷ്ട്രീയ താപ്പാനകളെ നിഷ്പ്രഭമാക്കി താൻ ആഗ്രഹിക്കും വിധം കൊണ്ഗ്രെസ്സ് രാഷ്ട്രീയത്തെ മാറ്റുന്നതിൽ കരുണാകരൻ കാണിച്ച കുശാഗ്ര ബുദ്ധി എല്ലാവരും അത്ഭുതത്തോടെയാണ്‌ നോക്കിക്കണ്ടത് .പി വി നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതിലും ആ ,ന്യൂനപക്ഷമന്ത്രി സഭയെ കാലാവധി പൂർത്തിയാക്കുന്നതിലും കരുണാകരൻ വഹിച്ചപങ്കുനിസ്തുലമാണ് .ബംഗാളിൽ കമ്മ്യുണിസ്റ്റ്സർക്കാർ ദീർഘകാലംഭരിക്കാനുള്ള മുഖ്യകാരണമായി രാഷ്ട്രീയനിരീക്ഷകർകരുതുന്നത് അവിടെ ഒരു കരുണാകരൻ ഇല്ലാതെപോയിഎന്നതാണ് .ജനങളുടെ പൾസ്അറിയുന്ന ഒരു നേതാവ് വന്നപ്പോൾ ആസർക്കാർ നിലം പരിശായത് ആ നിരീക്ഷണത്തെ ശരിവെക്കുന്നു .ഭരണത്തിലിരുന്നു കൊണ്ടും ,പ്രതിപക്ഷ നേതാവായിരുന്നുകൊണ്ടും നിയമസഭയിൽഅദ്ദേഹത്തിന്റെ പ്രകടനം ഏതൊരുസാമാചികാനും മാതൃകയാണ് .എതിരാളികളെ അതിനിശിതമായി വിമർശിച്ചുകൊണ്ടും,എതിരാളികളുടെ വിമർശനങ്ങളുടെമുനയൊടിച്ചുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ നിയമസഭാപ്രസംഗങ്ങൾ രാഷ്ട്രീയ വിദ്യാർഥികൾക്ക്മുതല്ക്കൂട്ടാണ് .ആദര്ശരാഷ്ട്രീയ ത്തേക്കാൾ പ്രായോഗികരാഷ്ട്രീയത്തിനു മുൻ‌തൂക്കം കൊടുത്ത ശ്രീ കരുണാകരൻ അതുകൊണ്ട് തന്നെ എല്ലാകാലത്തും ആരോപണവിധേയനുമായിരുന്നു .ആരോപനനങ്ങൾ അദ്ദേഹത്തെ തളർത്തുകയായിരുന്നില്ല, മറിച്ച് ആരോപണങ്ങളിൽ അദ്ദേഹം വളരുകയായിരുന്നു .ഒരു മികച്ച ഭരണാധികാരി എന്നനിലയിലും പ്രായോഗിക രാഷ്ട്രീയ നേതാവ് എന്നനിലയിലും അദ്ദേഹം കേരളത്തിന്‌ നല്കിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടും

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.