പേജുകള്‍‌

2013, നവംബർ 27, ബുധനാഴ്‌ച

പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്: സമയപരിധി രണ്ടു മാസത്തേക്കു കൂടി നീട്ടി

പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി രണ്ടു മാസത്തേക്കു കൂടി നീട്ടി. ഫെബ്രുവരി ഒന്നിനാണ് അവസാതീയതി. പെട്രോളിയം മന്ത്രാലയമാണ് രാജ്യത്തെ എണ്ണക്കമ്പികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം ല്‍കിയത്. 


സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നുള്ള പരാമര്‍ശം സുപ്രീംകോടതി ഇന്നലെയും ആവര്‍ത്തിച്ചു. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 

എന്നാല്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൌണ്ടുമായും എല്‍പിജി കണ്‍സ്യൂമര്‍ നമ്പരുമായും ബന്ധിപ്പിക്കാത്തവര്‍ക്കു സബ്സിഡി ലഭിക്കുകയില്ലെന്നു പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിയമിര്‍മാണം നടത്താതെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ അനുവാദമില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഇതിനിടെയിലാണ് ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ ഫെബ്രുവരി ഒന്നുവരെ സമയം ദീര്‍ഘിപ്പിച്ച് എണ്ണക്കമ്പികള്‍ക്കു പെട്രോളിയം മന്ത്രാലയം നിര്‍ദേശം ല്‍കിയത്. ഫെബ്രുവരി ഒന്നിനുശേഷം ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് കമ്പോളിരക്കില്‍ പാചകവാതകം നല്‍കാനുമാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.