പേജുകള്‍‌

2013, നവംബർ 27, ബുധനാഴ്‌ച

ഒരുമനയൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം

ചാവക്കാട്‌: ഒരുമനയൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായ വി.എം. ജാഷി വിജയിച്ചു. 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്‌.

ഇന്നലെ (ചൊവ്വ) ഒരുമയൂര്‍ ഇസ്ലാമിക് സ്കൂളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 623 വോട്ടുള്ള വാര്‍ഡില്‍ 488 പേര്‍ വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാട്ടതറക്കല്‍ ഹംസക്ക് പുറമെ വെല്‍ഫയര്‍ പാര്‍ട്ടിയുടെയും, പിഡിപിയുടെയും സ്ഥാനാര്‍ത്ഥികളായി പി.കെ.നൂര്‍ദ്ധീനും, വി.കെ. ശ്രീധരന്‍ മത്‌സരരംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയെ നിറുത്തിയ ബിജെപി ക്ക് ഇത്തവണ സ്ഥാനാര്‍ഥിയില്ല.

ഏഴാം വാര്‍ഡ് മെമ്പറായിരുന്ന ചാവക്കാട് ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജമാല്‍ പെരുമ്പാടി രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.