പേജുകള്‍‌

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

ഡല്‍ഹി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരും, ചവക്കാടും പരിശോധന

ഗുരുവായൂര്‍: ഡല്‍ഹി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരും, ചവക്കാടും   പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. പ്രൈവറ്റ് ബസ് സ്റാന്റിനു സമീപം നാലുദിവസമായി കിടന്നിരുന്ന കാര്‍ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
സമീപത്തെ ടെംപോ സ്റ്റാന്റിലെ ഡ്രൈവര്‍മാരാണ് ദിവസങ്ങളായി കാര്‍ കിടക്കുന്നതുകണ്ട് പോലീസിനെ വിവരം അറിയിച്ചത്. സുരക്ഷാ പരിശോധനക്കിടെയാണ് കാറും പരിശോധിച്ചത്. കാറിന്റെ ഉടമസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ കാര്‍ ബ്രേക്ക് ഡൌണ്‍ ആയതിനെ തുടര്‍ന്ന് ബസ് സ്റ്റാന്റിനുസമീപം ഇട്ടുപോയതാണന്ന് പറഞ്ഞു. ഡ്രൈവര്‍മാര്‍ രണ്ടുദിവസം മുമ്പേ പോലീസില്‍ വിവരമറിയിച്ചെങ്കിലും ഇന്നാണ് പരിശോധനയ്ക്ക് എത്തിയത്.

ഇന്നലെ വൈകീട്ട് ചാവക്കാട് മേഖലയില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബ്ളാങ്ങാട് കടപ്പുറത്തും ചാവക്കാട് ബസ് സ്റാന്‍ഡിലുമായി ഒന്നര മണിക്കൂറോളം തെരച്ചില്‍ നടത്തി. വൈകീട്ട് ആറുമണിയോടെയാണ് പരിശോധന തുടങ്ങിയത്.സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, വിക്ടര്‍, സിബു, സന്‍സന്‍ എന്നിവരും ചാവക്കാട് എസ്ഐ എം. സുരേന്ദ്രനും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ഒന്നും കണ്െടത്താന്‍ കഴിഞ്ഞില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.