പേജുകള്‍‌

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

ഗുരുവായൂരപ്പന് ഉത്രാടക്കാഴ്ച്ചക്കുല സമര്‍പ്പിക്കാന്‍ നൂറുകണക്കിന് ഭക്തര്‍ ഗുരുവായൂരിലെത്തി


ഗുരുവായൂര്‍: ഗുരുവായൂരപ്പന് ഉത്രാടക്കാഴ്ച്ചക്കുല സമര്‍പ്പിക്കാന്‍ നൂറുകണക്കിന് ഭക്തര്‍ ഗുരുവായൂരിലെത്തി. ശീവേലി കഴിഞ്ഞ് ഇന്നലെ രാവിലെ 7.15നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രത്തില്‍ കൊടിമരത്തിന് സമീപം അരിമാവണിഞ്ഞ് നാക്കിലവച്ച് പട്ടില്‍ പൊതിഞ്ഞ കാഴ്ച്ചക്കുല ക്ഷേത്രം മേല്‍ശാന്തി ഗിരീശന്‍ നമ്പൂതിരി ശാന്തിയേറ്റ കീഴ്ശാന്തി തേലംപെറ്റ നാരയണന്‍ നമ്പൂതിരി എന്നിവര്‍ ഗുരുവായൂരപ്പന് കാഴ്ച്ചക്കുലസമര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.


തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, ഗീത ഗോപി എംഎല്‍എ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ കെ. ശിവശങ്കരന്‍, എന്‍. രാജു, മധുസൂദനന്‍ പിള്ള, അഡ്വ. ജനാര്‍ദ്ദനന്‍, തുഷാര്‍ വെള്ളാപ്പള്ളി, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പോലീസ് കമ്മീഷണര്‍ വിജയന്‍, അസി. പോലീസ് കമ്മീഷണന്‍ ആര്‍.കെ. ജയരാജ്, ഗുരുവായൂര്‍ സിഐ കെ.ജി. സുരേഷ് തുടങ്ങിയവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു. ആയിരത്തില്‍ പരം കുലകളാണ് ഭക്തര്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. കാഴ്ച്ചക്കുലകളില്‍ ഒരു ഭാഗം ദേവസ്വത്തിലെ ആനകള്‍ക്കും തിരുവോണസദ്യക്ക് പഴപ്രഥമന്‍ തയ്യാറാക്കുന്നതിന് മാറ്റിവച്ചതിന് ശേഷം ബാക്കി ഭക്തജനങ്ങള്‍ക്ക് ലേലം ചെയ്യും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.