പേജുകള്‍‌

2010, നവംബർ 29, തിങ്കളാഴ്‌ച

സല്യൂട്ട് യു.എ.ഇ. ഡിസംബര്‍ രണ്ടിന്: ഗുരുവായൂര്‍ എം.എല്‍.എ. അബ്ദുല്‍ ഖാദറിനെ ആദരിക്കും

ദുബയ്: യു.എ.ഇ.യിലെ ദുബയ് നിവാസികളുടെ കൂട്ടായ്മയായ ഗുരുവായൂര്‍ എന്‍.ആര്‍.ഐ. ഫോറം യു.എ.ഇ.യിലെ ദേശീയ ദിനം സല്യൂട്ട് യു.എ.ഇ. എന്ന പേരില്‍ ആഘോഷിക്കുന്നു. ഡിസംബര്‍ രണ്ടിന് ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉല്‍ഘാടനം ചെയ്യും,  പ്രവാസികളുടെ ക്ഷേമ കാര്യങ്ങളില്‍ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് പ്രവാസി അവാര്‍ഡിന് അര്‍ഹനായ ഗുരുവായൂര്‍ എം.എല്‍.എ. അബ്ദുല്‍ ഖാദറിന് കേഷ്്് അവാര്‍ഡ്് നല്‍കും. അഫ്സല്‍, ജ്യോല്‍സന, ബിജു നാരായണന്‍ തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന്്് ഭാരവാഹികളായ സക്കറിയ. വി.ടി. സലീം അറിയിച്ചു.

യു എ ഇ യില്‍ ഹിജ്റ വര്‍ഷാരംഭ അവധികള്‍ പ്രഖ്യാപിച്ചു

ദുബയ്: രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് ദേശീയദിന, ഹിജ്റ വര്‍ഷാരംഭ അവധികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിനു തുടങ്ങി അഞ്ചു ഉള്‍പ്പെടെയുള്ള ദിവസങ്ങളിലാണ് സര്‍ക്കാര്‍ മേഖലയില്‍ അവധി. എന്നാല്‍, രണ്ടിനും നാലിനുമാണ് സ്വകാര്യമേഖലക്ക് അവധി. ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ചയായതിനാല്‍ തുടര്‍ച്ചയായ അവധി ലഭിക്കും. ശനിയാഴ്ച അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഫലത്തില്‍ അവധി ഡിസംബര്‍ രണ്ടിനു മാത്രമായി ചുരുങ്ങുകയും ചെയ്യും.
39ാമത് ദേശീയദിനമാണ് ഡിസംബര്‍ രണ്ടിന് രാജ്യം ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷാരംഭമായ മുഹര്‍റം ഒന്ന് ഡിസംബര്‍ ഏഴിനാണ് വരുന്നതെങ്കിലും ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ അവധി ലഭിക്കുന്നതു പരിഗണിച്ചാണ് അവധികള്‍ ഒരുമിച്ചു നല്‍കാന്‍ തീരുമാനിച്ചത്. പൊതുഅവധി ദിനങ്ങള്‍ വാരാന്ത്യ അവധിയുടെ രണ്ടുദിവസം അടുത്തുവരികയാണെങ്കില്‍ ഒന്നിച്ചു നല്‍കാമെന്ന് ദേശീയനിയമത്തിന്റെകൂടി അടിസ്ഥാനത്തിലാണിത്. വിദ്യാഭ്യാസ മന്ത്രിയും ദേശീയ ഗവണ്‍മെന്റ് മനുഷ്യവിഭവ അതോറിറ്റി ചെയര്‍മാനുമായ ഹുമൈദ് അല്‍ ഖത്താമിയാണ് ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ അവധി അറിയിച്ചുകാുെള്ള സര്‍കുലര്‍ പുറത്തിറക്കിയത്.
സ്വകാര്യമേഖലക്ക് അവധി പ്രഖ്യാപിച്ചുകാുെള്ള അറിയിപ്പ് തൊഴില്‍ മന്ത്രി സഖര്‍ഗോബാഷാണ് പുറപ്പെടുവിച്ചത്. സ്വകാര്യസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച ഉള്‍പെടെ മൂന്നു ദിവസത്തെ അവധിക്കുശേഷം നാലിന് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും.

എലിസബത്ത് രാജ്ഞി ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യാത്ര തിരിച്ചു

മസ്ക്കത്ത്: ബ്രിട്ടന്റെ പരമോന്നത വനിത എലിസബത്ത് രാജ്ഞി നാലു ദിവസത്തെ ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മസ്ക്കത്തില്‍ നിന്നു യാത്ര തിരിച്ചു.
 ഒമാന്റെ നാല്‍പ്പതാം ദേശീയ ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായെത്തിയ രാജ്ഞിക്ക് രാജകീയ വരവേല്‍പ്പാണ് ഒമാന്‍ നല്‍കിയത്.  ഒമാനും ബ്രിട്ടനും തമ്മിലെ സൌഹ്യദ ബന്ധം ഊട്ടിയുറപ്പിക്കാനും നിരവധി പൊതു വിഷയങ്ങളിലിടപ്പെടാനും രാജ്ഞിയുടെ ഒമാന്‍ സന്ദര്‍ശനം മൂലം സാധിച്ചുവെന്ന് അധിക്യതര്‍ വിലയിരുത്തി.
 31 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള രാജ്ഞിയുടെ ഒമാന്‍ സന്ദര്‍ശനം ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.ഒമാനിലെത്തിയ രാജ്ഞിയെ വിമാനത്താവളത്തില്‍ ചെന്ന് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദ് നേരിട്ട് സ്വീകരിച്ചാനയിക്കുകയാണുണ്ടായത്.31 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്ഞി കപ്പല്‍ മാര്‍ഗം ഒമാനിലെത്തിയപ്പോഴും സുല്‍ത്താന്‍ നേരില്‍ സ്വീകരിച്ചിരുന്നു.
 അല്‍ അഹലാം പാലസിലെത്തിയ രാജ്ഞിയെ 21 ആചാരവെടികളുടെ അകമ്പടിയോടെ ഒമാന്റെയും ബ്രിട്ടന്റെയും ദേശീയ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ കൊട്ടാരത്തിലേക്ക് നയിച്ചു.
 ഒമാന്റെ സ്മരണ നില്‍നിറുത്താനുതകുന്ന പ്രത്യേക സമ്മാനം രാജ്ഞിക്ക് സുല്‍ത്താന്‍ നല്‍കിയപ്പോള്‍ രാജ്ഞി സുല്‍ത്താനു പ്രത്യേക മാലയും സമ്മാനിച്ചു.
 ബ്രിട്ടീഷു കലാകാരന്മാരുടെ പെയിന്റിങ്ങും ഒമാന്റെ കുതിര പന്തയവും വീക്ഷിക്കാന്‍ രാജ്ഞിയും സുല്‍ത്താനും ഒരുമിച്ചെത്തി.ബ്രിട്ടീഷ് സമൂഹം നല്‍കിയ സ്വീകരണത്തിലും അല്‍ അഹലാം പാലസില്‍ ഒരുക്കിയ വിരുന്നിലും രാജ്ഞി പങ്കുകൊണ്ടു.ഒമാന്‍ ഭരണാധികാരിയുടെ ഉപദേഷ്ടാക്കളുമായി രാജ്ഞി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
 രാജ്ഞിയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷാസന്നാഹങ്ങളാണ്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുക്കിയത്.പലയിടത്തും മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി.

10 ദിവസത്തോളം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി

കുന്നംകുളം: മെയിന്റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സന്ധ്യാപ്രാര്‍ഥനയ്ക്കിടെ 10 ദിവസത്തോളം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.
പള്ളിയുടെ പ്രവേശനകവാടത്തിന് തൊട്ടുമുകളിലുള്ള മുറിയില്‍ തുണിയില്‍ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു കുഞ്ഞ്. കരച്ചില്‍കേട്ട് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം.
വിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ തൃശ്ശൂരിലെ അമ്മത്തൊട്ടിലിലേക്ക് മാറ്റാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു.

പ്രവാസികളുടെ പ്രശ്നങ്ങളെ ഗൌനിക്കാത്ത സര്‍ക്കാരുകള്‍ക്ക് കനത്ത തിരിച്ചടി

ചാവക്കാട്: പ്രവാസികളുടെ പ്രശ്നങ്ങളെ ഗൌനിക്കാത്ത സര്‍ക്കാരുകള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കെ.വി. അബ്ദുല്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു. ഗള്‍ഫിലെ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നിയമവഴിയില്‍ പ്രവാസികള്‍ക്കു സേവനം നല്‍കുന്ന അഡ്വ. ഷംസുദീന്‍ കരുനാഗപ്പള്ളിക്ക് നല്‍കിയ ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ എംബസികള്‍ അവരുടെ പൌരന്‍മാര്‍ക്കു നല്‍കുന്ന സേവനം നോക്കുമ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭാധ്യക്ഷ എ.കെ. സതീരത്നം, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി കെ.എച്ച്. സമദ്, നസീം പുന്നയൂര്‍, കെ. ചന്ദ്രസേനന്‍, ശേഖര്‍ജി, ആറ്റോക്കോയ പള്ളിക്കണ്ടി, അബ്ദുറബ്, കെ.വി. ഷാനവാസ്, ഹനീഫ കൊച്ചന്നൂര്‍, റഹ്മാന്‍ പി. തിരുനെല്ലൂര്‍, ഷംസുദീന്‍ കോടത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗുരുവായൂര്‍ ക്ഷേത്രം അഗ്‌നിക്കിരയായിട്ട് 40 വര്‍ഷം

ഗുരുവായൂര്‍: ഭക്തജനങ്ങളുടെയും ഗുരുവായൂര്‍ നിവാസികളുടെയും മനസ്സില്‍ നടുക്കമുണര്‍ത്തുന്ന അഗ്‌നിതാണ്ഡവത്തിന് തിങ്കളാഴ്ച 40 വയസ്സ്.

ഗുരുവായൂര്‍ ക്ഷേത്രം അഗ്‌നിക്കിരയായത് 1970 നവംബര്‍ 29 ന് അര്‍ദ്ധരാത്രിക്കുശേഷമായിരുന്നു. പുലര്‍ച്ചെ 1.15 നാണ് ക്ഷേത്രം കത്തുന്നത് ജനം അറിഞ്ഞത്. അന്ന് ഏകാദശിക്കാലമായിരുന്നു. പോലീസിന്റെ വക ചുറ്റുവിളക്ക് കഴിഞ്ഞ് അന്ന് അര്‍ദ്ധരാത്രിയോടെ നടയടച്ച് എല്ലാവരും പിരിഞ്ഞു. ഗോപുരവാതിലുകള്‍ അടച്ച് അല്പസമയം കഴിഞ്ഞപ്പോഴാണ് പടിഞ്ഞാറ് ഭാഗത്തെ വിളക്കുമാടത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്‌നിയുടെ താണ്ഡവം തുടങ്ങി. മതില്‍ ചാടിക്കടന്ന് ക്ഷേത്രത്തിനകത്ത് എത്തിയവര്‍ എന്തുചെയ്യണമെന്നറിയാതെ കൂട്ടനിലവിളിയായി. ക്ഷേത്രത്തിലെ വലിയ മണിയും ചാവക്കാട് പഞ്ചായത്തിലെ സൈറണും പാലയൂര്‍ പള്ളിയില്‍നിന്ന് കൂട്ടമണിയുമുയര്‍ന്നു. മണത്തല പള്ളിയില്‍നിന്ന് അപകട വിവരം അറിയിച്ചുകൊണ്ടിരുന്നു.

ഈ സമയം തീ വടക്കോട്ടും കിഴക്കോട്ടും പടര്‍ന്നു. വിളക്കുമാടം മൂന്ന് ഭാഗവും കത്തി. അഗ്‌നി ശ്രീകോവിലിലേയ്ക്ക് പടരുമെന്ന ഘട്ടമെത്തി. അന്നത്തെ പ്രധാന തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട് മനസ്സില്ലാ മനസ്സോടെ വിഗ്രഹം പുറത്തേയ്‌ക്കെടുക്കാന്‍ അനുവാദം നല്‍കി. തീയും പുകയും മറികടന്ന് സാഹസ്സികരായ യുവാക്കളാണ് ശ്രീകോവിലില്‍ കടന്നത്. ശ്രീകോവിലിന്റെ പൂട്ടുകള്‍ തുറന്നതും അഷ്ടബന്ധത്തിലുറപ്പിച്ച ഗുരുവായൂരപ്പന്റെ നീലാഞ്ജന വിഗ്രഹം ഇളക്കിയെടുത്തതും ഞെട്ടലോടെ വീട്ടിക്കിഴി കേശവന്‍ നായര്‍ ഇന്നും ഓര്‍ക്കുന്നു.

തൃശ്ശൂര്‍, കുന്നംകുളം, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമനസേനയാണ് 30 ന് പുലര്‍ച്ചെ അഞ്ചരയോടെ തീ കെടുത്തിയത്. ഇതിനകം കിഴക്കുവശം ഒഴികെയുള്ള ചുറ്റമ്പലം കത്തിക്കഴിഞ്ഞിരുന്നു.

ഗണപതി കോവില്‍, രഹസ്യ അറ, തിടപ്പള്ളി, സരസ്വയറ എന്നിവയുടെ മേല്‍ക്കൂരകള്‍ ഇതില്‍പ്പെടും. ശ്രീകോവിലിന് ഒന്നും സംഭവിച്ചിരുന്നില്ല.

തന്ത്രിമഠത്തിലേയ്ക്ക് മാറ്റിയ ഗുരുവായൂരപ്പവിഗ്രഹം താത്കാലിക പ്രതിഷ്ഠ നടത്തി പൂജകള്‍ തുടങ്ങി. ക്ഷേത്രം പുനര്‍ നിര്‍മിക്കുന്നതിന് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപവത്കരിച്ചു. കെ. കേളപ്പനായിരുന്നു ചെയര്‍മാന്‍. '71 മാര്‍ച്ചില്‍ ക്ഷേത്രഭരണം സാമൂതിരി രാജാവില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു. 1973 ഏപ്രില്‍ 14- വിഷുദിനത്തിലാണ് പുനര്‍നിര്‍മാണം പൂര്‍ത്തിയായത്.

2010, നവംബർ 28, ഞായറാഴ്‌ച

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം സമാധാനം: ഡോ. സൈഫ് അല്‍ ഹജരി

ദോഹ: ഇസ്്ലാമിന്റെ അടിസ്ഥാന പ്രമാണം സമാധാനമാണെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഖത്തര്‍ ഫൌണ്േടഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. സൈഫ് അല്‍ ഹജരി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍  ഇസ്്ലാം സമാധാനത്തിന് എന്ന പേരില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്്ലാമിനെ അതിന്റെ മൂലപ്രമാണങ്ങളില്‍ നിന്നാണ് മനസ്സിലാക്കേണ്ടതെന്ന് പ്രശസ്ത ചന്തകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഡാനിയേല്‍(യു.കെ) പറഞ്ഞു. ഏതു പരിതസ്ഥിതിയിലും ഉന്നതമായ നീതി ബോധമാണ് ഇസ്്ലാം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ നിന്ദിച്ചവര്‍ക്കും ശാരീരികമായി ഉപദ്രവിച്ചവര്‍ക്കും മാപ്പ് കൊടുത്ത പാരമ്പര്യമാണ് പ്രവാചകനുണ്ടായിരുന്നതെന്ന് അബ്ദുല്‍ ഹസീബ് മദനി പറഞ്ഞു. കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ചന്ദ്രമോഹന്‍ ദാസ് പരിപാടിയില്‍ അതിഥിയായിരുന്നു. ഡോ. വണ്ടൂര്‍ അബൂബക്കര്‍, ഡോ. മുസ്തഫ ഫാറൂഖി, സുലൈമാന്‍ മദനി, അബ്ദുല്‍ ബാസിത് ഉമരി, അബ്ദുല്‍ ലത്തീഫ് നല്ലളം, നസീര്‍ പാനൂര്‍ സംസാരിച്ചു.


2010, നവംബർ 27, ശനിയാഴ്‌ച

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത് സ്വാതന്ത്യം നിഷേധിക്കുന്ന ബില്ല്

കെ എം അക്ബര്‍ 
ചാവക്കാട്: ഇന്ത്യന്‍ അഭിഭാഷക സമൂഹത്തിന് തൊഴില്‍പരമായി അനുവദിക്കപ്പെട്ട എല്ലാ സ്വാതന്ത്യ്രവും നിഷേധിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനുദേശിക്കുന്ന ബില്ലെന്ന് കേരള ബാര്‍ കൌണ്‍സില്‍ അംഗം അഡ്വ. ടി എസ് അജിത്ത് പറഞ്ഞു. നിര്‍ദ്ദിഷ്ഠ ബില്ലിന്റെ കോപ്പി ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിക്കു മുന്നില്‍ കത്തിച്ച് അഭിഭാഷകര്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബില്ലിനെതിരെ അഭിഭാഷകര്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധ സംഗമം. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വി വി ജോസഫ് ബാബു അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ എം എച്ച് മുനീര്‍, കെ എച്ച് അബ്ദുള്‍ സമദ്, കെ പി ബക്കര്‍, കെ ബി ഹരിദാസ്, സി സുഭാഷ്കുമാര്‍, ടി രാമചന്ദ്രന്‍, സി രാജഗോപാല്‍, വി ബി പ്രിയദര്‍ശിനി, ജയശ്രീ, സി ഐ എഡിസണ്‍, മൂള്ളത്ത് വേണുഗോപാല്‍, സി എസ് സുബ്രഹ്മണ്യന്‍ സംസാരിച്ചു.


അബുദാബി ഷെയ്ഖ് സായിദ് പാലത്തിലൂടെ വാഹനങ്ങള്‍ ഒാടിത്തുടങ്ങി

അബുദാബി: തലസ്ഥാനനഗരിയില്‍ നിന്നുള്ളവര്‍ക്കു ദുബായ്, അല്‍ഐന്‍ ഭാഗത്തേക്കു 15 മിനിറ്റ് യാത്രാസമയം ലാഭിക്കാന്‍ കഴിയുന്ന ഷെയ്ഖ് സായിദ് പാലത്തിലൂടെ വാഹനങ്ങള്‍ ഒാടിത്തുടങ്ങി. അബുദാബി ഐലന്‍ഡിലേക്കുള്ള നാലാമത്തെ പാലം ഒൌദ്യോഗികമായി യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പൊതുജനങ്ങള്‍ക്കു സമര്‍പ്പിച്ചത്.
പ്രസിഡന്റിന്റെ പ്രതിനിധി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാജകുടുംബാംഗങ്ങള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തലസ്ഥാന നഗരിയിലെ അല്‍ സലാം സ്ട്രീറ്റില്‍ നിന്നു ഷഹാമ, ദുബായ് റോഡിലേക്കുള്ള ഈ പാലം മക്ത, മുസഫ, ഷെയ്ഖ് ഖലീഫാ പാലങ്ങള്‍ക്കു പുറമെ അബുദാബി ഐലന്‍ഡിലേക്കുള്ള മനോഹരമായപ്രവേശനമാര്‍ഗമാണ്. തലസ്ഥാനനഗരിയുടെ പ്രതാപം വിളിച്ചറിയിച്ച്, ശില്‍പാലങ്കാരങ്ങളോടെ നിലകൊള്ളുന്ന ഈ പാലം യുഎഇ ദേശീയദിനത്തോടനുബന്ധിച്ചാണു രാജ്യത്തിനു സമര്‍പ്പിച്ചത്.
എക്സ്പ്രസ് ഹൈവേയായി വികസിപ്പിക്കുന്ന സലാം സ്ട്രീറ്റ് ഈ പാലത്തിലേക്കാണു ബന്ധിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കുള്ളപ്പോഴും ഈ പാലത്തിലൂടെയുള്ള യാത്രക്കാര്‍ക്കു ഗതാഗതക്കുരുക്കുകളില്‍ അകപ്പെടാതെ സലാം സ്ട്രീറ്റ് വഴി 15 മിനിറ്റ് യാത്രാസമയം ലാഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പ്രീ-സ്ട്രസ്ഡ് കോണ്‍ക്രീറ്റ് ഡെക്കിലും സ്റ്റീല്‍ ആര്‍ച്ചുകളാലും ഒരു ബില്യന്‍ ദിര്‍ഹത്തോളം മുതല്‍മുടക്കിലാണ് ഈ പാലം നിര്‍മിച്ചത്. 2003 അവസാനം ഗ്രീക്ക് കമ്പനിയായ ആര്‍ചിറോഡന്‍ കണ്‍സ്ട്രക്ഷന്‍ ഒാവര്‍സീസാണു പാലംപണി ഏറ്റെടുത്തത്. 2006ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു കരാറെങ്കിലും പിന്നീടത് 2009 വരെയായി ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഒരു സ്പാന്‍ പൂര്‍ത്തീകരിക്കാനുണ്ടായ കടമ്പകളില്‍ തട്ടി നിര്‍മാണം തുടരാനാവാതെ വന്നപ്പോള്‍ പാലംപണി മറ്റൊരു കമ്പനിയെ ഏല്‍പിച്ചു.
ബെല്‍ജിയം ബേസിക്സ് ഗ്രൂപ്പ് കമ്പനിയായ സിക്സ് കണ്‍സല്‍0റ്റന്റാണ് ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ നിയുക്തരായത്. 2390 ലക്ഷം ദിര്‍ഹത്തിനായിരുന്നു അവശേഷിച്ച ജോലികളുടെ കരാര്‍. 1999ല്‍ ലണ്ടനിലെ ഗ്രീന്‍വിച് ഏരിയയില്‍ മില്യനിയം ഡോം, 2001ല്‍ ഒാസ്ട്രേലിയയിലെ ഇന്‍സ്ബ്രക്കിലെ സ്കൈജംപ് എന്നിവ രൂപകല്‍പന ചെയ്ത പ്രശസ്ത ഇറാഖി വനിതാ ആര്‍ക്കിടെക്ട് സഹ ഹദീദാണ് വളഞ്ഞുപുളഞ്ഞ ശില്‍പരൂപമാക്കി ഷെയ്ഖ് സായിദ് പാലത്തിന്റെ ഡിസൈന്‍ നിര്‍വഹിച്ചത്. സ്റ്റീല്‍ ആര്‍ച്ചുകളിലും സോളിഡ് കോണ്‍ക്രീറ്റ് തൂണുകളിലും തീര്‍ത്ത പാലത്തിനു രൂപഭംഗിയൊരുക്കിയത് ഇന്റഗ്രേറ്റഡ് ബ്രിഡ്ജ് ഡിസൈന്‍ ആന്‍ഡ് അനാലിസിസ് സിസ്റ്റം ഉപയോഗിച്ചാണ്. ഭുമികുലുക്കം, കപ്പലുകള്‍ കൂട്ടിയിടിച്ചുള്ള ആഘാതം, വന്‍തോതിലുള്ള ട്രാഫിക് ക്രോസിങ് എന്നിവയെ നിഷ്പ്രയാസം അതിജീവിക്കാന്‍ കഴിയുംവിധത്തില്‍ 120 വര്‍ഷത്തെ കാലാവധി കണക്കാക്കിയാണു പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്.
രണ്ടു ഭാഗത്തേക്കും നാലുവരിപ്പാതകള്‍, എമര്‍ജന്‍സി ലൈന്‍, പെഡസ്ട്രിയന്‍ വാക്ക്വേ എന്നിവയുള്ള പാലത്തിന്റെ മൊത്തം നീളം 842 മീറ്ററും വീതി 68 മീറ്ററുമാണ്. മധ്യഭാഗത്തെ ആര്‍ച്ചിന്റെ സ്പാന്‍ 234 മീറ്ററാണ്. ഈ ആര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗം 63 മീറ്ററാണ്. പാലത്തിനു കീഴിലുള്ള കുത്തനെയുള്ള ക്ളിയറന്‍സ് തന്നെ 17 മീറ്ററുണ്ട്. ജലഗതാഗതത്തിനു യാതൊരു തടസ്സവും ഉണ്ടാക്കില്ലെന്നതാണു രൂപകല്‍പനയിലെ പ്രധാന നേട്ടം.
രണ്ടു ലക്ഷം ക്യുബിക് മീറ്റര്‍ ക്രോണ്‍ക്രീറ്റ്, 52,000 ടണ്‍ സ്റ്റീല്‍ എന്നിവ ഉപയോഗിച്ചു സ്ട്രക്ചര്‍ പൂര്‍ത്തീകരിച്ച പാലത്തിലൂടെ 1600 കാറുകള്‍ക്ക് ഒരേസമയം സഞ്ചരിക്കാന്‍ കഴിയും.

ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ ഇരുപത് റിയാലിന്റെ നോട്ട് പുറത്തിറക്കി

മസ്ക്കത്ത് : നാല്പതാം ദേശീയ ദിനത്തില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ ഇരുപത് റിയാലിന്റെ നോട്ട് പുറത്തിറക്കി. പുതിയ നോട്ടിന്റെ മുന്‍ഭാഗത്തും മധ്യത്തിലും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദിന്റെ ഫോട്ടോയും കയ്യൊപ്പുമുണ്ട്.
 നോട്ടില്‍ ഗ്രാന്റ് മോസ്കിന്റെ പടവും സെന്‍ട്രല്‍ ബാങ്കിന്റെ കവാടവും അറബിയില്‍ 20 എന്നും അച്ചടിച്ചിട്ടുണ്ട്.നാല്പതാം ദേശീയ ദിനത്തിന്റെ ലോഗോയും ഇംഗ്ളീഷില്‍ നോട്ട് പുറത്തിറക്കുന്ന വര്‍ഷവും റൊയല്‍ ഒപേര ഹൌസ് ചിത്രവും ദേശീയ ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ മീഡിയാ ഫോറം ഒമാന്‍: ജെയിംസ് പ്രസിഡന്റ്, കബീര്‍ യൂസഫ് ജന.സെക്രട്ടറി

മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം ഒമാന്‍ ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടൈംസ് ഓഫ് ഒമാന്‍ ബിസിനസ് എഡിറ്റര്‍ എ ഇ ജെയിംസിനെ പ്രസിഡന്റായും ഒമാന്‍ ഡെയ്ലി ഒബ്സര്‍വര്‍ സബ്എഡിറ്റര്‍ കബീര്‍ യൂസഫിനെ ജന.സെക്രട്ടറിയായും ഐകകണ്ഠ്യേന തിഞ്ഞെടുത്തു. ഖജാഞ്ചിയായി എ കെ ഷഫീര്‍ (മസ്കത്ത് ഡെയ്ലി), ജോ.സെക്രട്ടറിയായി ഷിനോജ് കെ ഷംസുദ്ദീന്‍ (ഗള്‍ഫ് മാധ്യമം) എന്നിവരെയും നിശ്ചയിച്ചു. പി എം ജാബിര്‍ (കൈരളി ടി.വി.) സലിം ജോസഫ് (ഹായ്), ഒ.കെ. മുഹമ്മദലി (ടൈംസ് ഓഫ് ഒമാന്‍), പി പി ബിനോ (മനോരമ ന്യൂസ്), ശംസു മാടപ്പുര (തേജസ്) എന്നിവര്‍ പ്രവര്‍ത്തകസമിതി അംഗങ്ങളാണ്.
യോഗത്തില്‍ ബെന്നി ജോസഫ് (മസ്കത്ത് ഡെയ്ലി), എ.വി. ആദര്‍ശ്, മുഹമ്മദ് ഷഫീഖ് (ഹായ്), ഇക്ബാല്‍ (ഫോട്ടോ ജേണലിസ്റ്), ഷമീര്‍ (ടൈംസ് ഓഫ് ഒമാന്‍), ഗ്ളോറി റഫീഖ് (ഗള്‍ഫ് മാധ്യമം), പ്രേംജിത്ത് (ജീവന്‍ ടിവി) സംസാരിച്ചു.

ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്‌ ഒമാനില്‍


മസ്ക്കത്ത് : ഒമാനിലെത്തിയ ബ്രിട്ടീഷ് രാജ്ഞിക്ക് മസ്ക്കത്ത് റോയല്‍ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്പ്പ്. ഒമാനില്‍ നാലു ദിവസത്തെ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദ് വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ചു.
  എഡിന്‍ ബറോ പ്രഭു ഫിലിപ്പ് രണ്ടാമന്റെ നേതൃത്വത്തിലെത്തി ചേര്‍ന്ന സംഘത്തെ വരവേല്‍്ക്കാന്‍ സുല്‍ത്താനെ കൂടാതെ ഒമാന്‍ ഉപ പ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹമൂദ് അല്‍ സയീദ്,സാംസ്കാരിക മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരീഖ് അല്‍ സയീദ്,ബ്രിട്ടനിലെ ഒമാന്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് അബ്ദുള്ള അല്‍ ഹിനായി തുടങ്ങിയ പ്രമുഖര്‍ അണിനിരന്നു.ഒമാന്റെ നാല്പതാം ദേശീയ ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ രാജ്ഞിയും പ്രതിനിധി സംഘവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കുതിര പന്തയമടക്കമുള്ള നിരവധി ചടങ്ങുകളില്‍ പങ്കെടുക്കും.ഇന്ന് വൈകീട്ട് മസ്ക്കത്ത് അഹലാം പഴയ കൊട്ടാരത്തില്‍ നടക്കുന്ന കോഫി സല്ക്കാരത്തില്‍ സുല്‍ത്താനോടൊപ്പം പങ്കെടുക്കും.

മസ്ക്കത്ത്: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഒമാന്‍ സന്ദര്‍ശനം പ്രമാണിച്ച് മസ്ക്കത്ത് അല്‍ അഹലാം കൊട്ടാരത്തില്‍ നടക്കുന്ന ബ്രിട്ടീഷ് കര കൌശല വസ്തുക്കളുടെ പ്രദര്‍ശനം വീക്ഷിക്കാന്‍ രാജ്ഞി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദിനോടൊപ്പമെത്തി.
 പതിനെട്ടാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനുമിടയില്‍ ജീവിച്ച ബ്രിട്ടീഷ് കലാകാരന്മാരുടെ പെയിന്റിങ്ങ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷമായി. തുടര്‍ന്ന് അല്‍ അഹലാം ഗസ്റ് ഹൌസില്‍ ഒരുക്കിയ വിരുന്നു സല്‍ക്കാരത്തില്‍ രാജ്ഞിയും ബ്രിട്ടീഷ് പ്രതിനിധി സംഘവും സുല്‍ത്താനൊടൊപ്പം പങ്കെടുത്തു. മജ്ലിസ് ശൂറ, സ്റ്റേറ്റ് കൌണ്‍സില്‍ ചെയര്‍മാന്മാര്‍, മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍, സുല്‍ത്താന്‍ സായുധ  സേന, റോയല്‍ ഒമാന്‍ പോലിസ് തലവന്മാര്‍, ശൈഖുമാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു.

വിദ്യാര്‍ഥി തൂങ്ങിമരിച്ചനിലയില്‍

പാവറട്ടി: വിദ്യാര്‍ഥിയെ തൂങ്ങിമരിച്ചനിലയില്‍ സമീപത്തെ വീട്ടിനുള്ളില്‍ കെണ്ടത്തി. പെരുവല്ലൂര്‍ മദര്‍ കോളേജിലെ ബി.ബി.എ. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ പെരുവല്ലൂര്‍ ഞാറ്റുവെട്ടി അജയഘോഷിന്റെ മകന്‍ അഘോഷ് (20) ആണ് മരിച്ചത്.
ബുധനാഴ്ച ശബരിമലയ്ക്ക് പോയി വന്ന അഘോഷ് അമ്മയോട് ഇറച്ചിക്കറിവെച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീട്ടില്‍നിന്നു ഇറങ്ങിപ്പോയ അഘോഷിന്റെ ബൈക്ക് സമീപത്തെ പണി നടക്കുന്ന വീട്ടിന് സമീപം നിര്‍ത്തിവെച്ചത് കണ്ട് അയല്‍വാസികള്‍ തിരച്ചില്‍ നടത്തിയാപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിത്. അമ്മ: രതി, സഹോദരി: അശ്വതി.

വൈദ്യുത കാലുകള്‍ കാട് കയറി: അപകടം തൊട്ടരികില്‍


പാവറട്ടി: എളവള്ളി പഞ്ചായത്തിലെ പണ്ടറക്കാട് ജുമ മസ്ജിദിനു സമീപം വൈദ്യുത കാലുകള്‍ കാട് കയറി. കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടിനരികിലൂടെ കടന്നുപോകുന്ന റോഡിലെ വൈദ്യുത കാലുകളിലാണു കാട്ടുവള്ളികള്‍ പടര്‍ന്നു കയറിയത്. ചിലതു വൈദ്യുത കാലുകള്‍ കാണാത്തവിധം മൂടിയിട്ടുണ്ട്.
ലൈനില്‍ മുട്ടികിടക്കുന്നതു മൂലം വള്ളിപടര്‍പ്പില്‍ വൈദ്യുതിയുള്ളതായി നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ഥികളടക്കം ഒട്ടേറെ പേര്‍ യാത്ര ചെയ്യുന്ന വഴിയില്‍ അപകടം തൊട്ടരികിലാണ്. ആറിലധികം വൈദ്യുത കാലുകളിലാണു കാട് കയറിയത്. പറപ്പൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള ഇൌ പ്രദേശത്തു തെരുവുവിളക്കും കത്തുന്നില്ല. തോട്ടുവക്കത്തെ ചില വൈദ്യുത കാലുകള്‍ വീഴാറായ നിലയിലാണ്. ആവശ്യങ്ങളും പരാതികളും അധികൃതര്‍ ചെവികൊള്ളുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

പവറട്ടി മല്‍സ്യ മാര്‍ക്കറ്റ്: വ്യവസ്ഥകള്‍ സുതാര്യമാക്കണം : തൊഴിലാളികള്‍

പാവറട്ടി: മല്‍സ്യ മാര്‍ക്കറ്റിലെ മുറികള്‍ അംഗീകൃത മല്‍സ്യ തൊഴിലാളികള്‍ക്കു ന്യായമായവിലയില്‍ ലഭ്യമാക്കണമെന്നു സ്വതന്ത്ര മല്‍സ്യ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു. ഇതിന്റെ നടപടി ക്രമങ്ങളും വ്യവസ്ഥകളും ലളിതവും സുതാര്യവുമാക്കണം. ഭീമമായ തുക വാടക ഇനത്തില്‍ നല്‍കേണ്ട ഗതികേടിലാണു മല്‍സ്യതൊഴിലാളികള്‍.
വെള്ളവും വൈദ്യുതിയുമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ മല്‍സ്യ മാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. ഇത്തരം അവസ്ഥ സംജാതമായതിനു മുന്‍ ഭരണസമിതിയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കുറ്റക്കാരാണെന്നു യോഗം ആരോപിച്ചു. ഗോപിനാഥ് പണിക്കശേരി ഉദ്ഘാടനം ചെയ്തു. എന്‍.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.വി. ഹനീഫ, കെ.വി. അഷറഫ്, പി.ഇ. നൌഷാദ്, പി.ആര്‍. മണി, ടി.വി. മൊയ്തുണ്ണി, എന്‍.കെ. ഷക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.

സഹോദയ അത്ലറ്റിക്സ്: രാജാ സ്കൂളിന് നേട്ടം

കെ എം അക്ബര്‍
ചാവക്കാട്: സി.ബി.എസ്.ഇ തൃശൂര്‍ സഹോദയ അത്ലറ്റിക്സില്‍ ചാവക്കാട് രാജാ സ്കൂളിന് മികച്ച നേട്ടം. സീനിയര്‍ വിഭാഗം ട്രിപ്പിള്‍ജംപ് സീനിയര്‍ വിഭാഗത്തില്‍ ഇന്‍സമാം ഒന്നാം സ്ഥാനം നേടി. ലോങ്ജംപില്‍ ഇന്‍സമാം രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. സീനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ സയിദ് ബഷീര്‍ രണ്ടും ഡിസ്കസ് ത്രേയില്‍ അബുഅലീം മൂന്നും സ്ഥാനം നേടി. ജൂനിയര്‍ വിഭാഗം ജാവലിങ്ത്രോയില്‍ സഫ്ദറും ട്രിപ്പിള്‍ജംപില്‍ നിസാനും 3000 മീറ്ററില്‍ ഇജാസും മൂന്നാം സ്ഥാനങ്ങള്‍ നേടി. 

2010, നവംബർ 26, വെള്ളിയാഴ്‌ച

എസ്.ഡി.പി.ഐ ഓഫീസ് തുറന്നു

കെ എം അക്ബര്‍
പുന്നയൂര്‍ക്കുളം: എസ്.ഡി.പി.ഐ ചമ്മന്നൂര്‍ ബ്രാഞ്ച് ഓഫീസ് തുറന്നു. ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഷഹാറത്ത് അധ്യക്ഷത വഹിച്ചു. റാഫി ഇല്ലത്തയില്‍, റഹീം വീട്ടിലവളപ്പില്‍ സംസാരിച്ചു.

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്

കെ എം അക്ബര്‍
ചാവക്കാട്: അകലാട് ദേശീയപാത 17 അകലാട് ചരല്‍ കയറ്റി പോകുകയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ടു പേര്‍ക്ക് പരിക്ക്. ലോറി ഡ്രൈവര്‍ ബാബു (39), ക്ളീനര്‍ മണി (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

കെ എം അക്ബര്‍
ഗുരുവായൂര്‍: പ്രമുഖ വ്യവസായി മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ ഉച്ചപൂജക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു ദര്‍ശനം. ക്ഷേത്രം ഓതിക്കന്‍ പൊട്ടക്കുഴി ഭവദാസന്‍ പ്രസാദം നല്‍കി. കദളിക്കുല, പട്ട് എന്നിവ സമര്‍പ്പിച്ച് തൊഴുത അംബാനി പഞ്ചസാര കൊണ്ട് തുലാഭാരവും നടത്തി. ഇതിനായി 90 കിലോ പഞ്ചാസാര വേണ്ടിവന്നു. 1805 രൂപ ദേവസ്വത്തില്‍ അടച്ചു. ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, അഗങ്ങളായ പ്രൊഫ.ടി ആര്‍ ഹാരി, അഡ്വ. കെ വി ബാബു, വി കൃഷ്ണദാസ്, എ വി ചന്ദ്രന്‍ എന്നിവര്‍ സ്വീകരിച്ചു. 

ഒരുമനയൂര്‍ ദേശീയപാത 17ല്‍ അപകടം പെരുകുന്നു

ചാവക്കാട്: ഒരുമനയൂര്‍ കരുവാരക്കുണ്ട് ദേശീയപാത 17ല്‍ റോഡിലെ കുഴിയില്‍ വീണ ബൈക്കില്‍നിന്നു തെറിച്ചുവീണു യുവതിക്ക് പരുക്കേറ്റു. വാടാനപ്പള്ളി ഇണ്ണാറന്‍ വീട്ടില്‍ വീരസവര്‍ക്കറിന്റെ ഭാര്യ ബിനി(29)ക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ഇവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം. ദേശീയപാത 17ല്‍ രൂപപ്പെട്ടിട്ടുളള കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ വീണു അപകടം പതിവാണ്. 

പാവറട്ടി മത്സ്യമാര്‍ക്കറ്റ് ഡിസംബര്‍ ഒന്നിന് തുറന്നുകൊടുക്കും

പാവറട്ടി: പാവറട്ടി ചിറ്റാട്ടുകര റോഡില്‍ വര്‍ഷങ്ങളായി നടത്തിവന്നിരുന്ന മത്സ്യക്കച്ചവടത്തിന് വിരാമം കുറിച്ചുകൊണ്ട് പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ മത്സ്യമാര്‍ക്കറ്റ് കച്ചവടത്തിനായി ഡിസംബര്‍ ഒന്നിന് തുറന്നുകൊടുക്കും. ടെന്‍ഡര്‍ നടപടികള്‍പ്രകാരം മുറികള്‍ വാടകയ്ക്ക് എടുത്ത് പഞ്ചായത്തില്‍ പണം കെട്ടിവച്ചവര്‍ക്കാണ് മത്സ്യമാര്‍ക്കറ്റില്‍ പ്രവേശനം. മത്സ്യമാര്‍ക്കറ്റ് കച്ചവടക്കാര്‍ക്ക് തുറന്ന് കൊടുക്കുന്നതോടെ തെരുവോര മത്സ്യക്കച്ചവടം പോലീസ് സഹായത്തോടെ പൂര്‍ണമായി നിരോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

2010, നവംബർ 25, വ്യാഴാഴ്‌ച

പഞ്ചായത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍

ചാവക്കാട്: നഗരസഭയിലെ ആറ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. മാലിക്കുളം അബ്ബാസ് (ധനകാര്യം), പി.വി. സുരേഷ് കുമാര്‍ (ക്ഷേമകാര്യം), കെ.കെ. സുധീരന്‍ (പൊതുമരാമത്ത്), എം.ബി. രാജലക്ഷ്മി (വികസനകാര്യം), ടി.എസ്. ബുഷറ (ആരോഗ്യം), ഫാത്തിമ ഹനീഫ (വിദ്യാഭ്യാസം, കായികം) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

പൂവത്തൂര്‍: മുല്ലശേരി ബ്ളോക്ക് ഭരണ നേതൃത്വം മുഴുവന്‍ വനിതകള്‍ക്ക് ബ്ളോക്ക് പഞ്ചായത്ത് ഭരണം അക്ഷരാര്‍ഥത്തില്‍ വളയിട്ട കൈകള്‍തന്നെ നിയന്ത്രിക്കും. ഇന്നലെ നടന്ന സ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മൂന്നു വനിതകളെയാണ് തെരഞ്ഞെടുത്തത്.
വികസനകാര്യ ചെയര്‍പേഴ്സനായി ലീന ശ്രീകുമാറിനെയും ക്ഷേമകാര്യ ചെയര്‍പേഴ്സനായി ആലീസ് പോളിനെയും വിദ്യാഭ്യാസ ചെയര്‍പേഴ്സനായി ഉഷ വേണുവിനെയുമാണ് തെരഞ്ഞെടുത്തത്. നേരത്തെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി ലീല കുഞ്ഞാപ്പുവിനെയും വൈസ് പ്രസിഡന്റായി എന്‍.കെ. പ്രീതിയെയും തെരഞ്ഞെടുത്തിരുന്നു.

പുന്നയൂര്‍ക്കുളം: എല്‍ഡിഎഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ മൂന്ന് സ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പദവികള്‍ പ്രതിപക്ഷം നേടിയെടുത്തു. രണ്ടുസ്ഥാനം യുഡിഎഫും ഒരുസ്ഥാനം ബിജെപിയും നേടി. ധനകാര്യ വകുപ്പില്‍ മാത്രമാണ് എല്‍ഡിഎഫിന് ചെയര്‍മാനുള്ളത്. ധനകാര്യം-ശോഭ പ്രമേചന്ദ്രന്‍ (സിപിഐ), വികസനം- ഹീരകൃഷ്ണദാസ് (ബിജെപി), ക്ഷേമകാര്യം-ടി.കുഞ്ഞുമൊയ്തു (കോണ്‍), വിദ്യാഭ്യാസം, ആരോഗ്യം-ഷാഹിത സലാം (മുസ്്ലിം ലീഗ്).

പാവറട്ടി: വിമല സേതുമാധവന്‍ (വികസനം), പി.എ. മുഹമ്മദ് ഷെറീഫ് (ക്ഷേമം), അഭിനിശശി (ആരോഗ്യം, വിദ്യാഭ്യാസം) എന്നിവരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായി തെരഞ്ഞെടുത്തു.
വെങ്കിടങ്ങ്: കെ. വേണുനായര്‍ (വികസനം), ഷിജ ഉണ്ണികൃഷ്ണന്‍ (ക്ഷേമം), അഷറഫ് തങ്ങള്‍ (ആരോഗ്യം, വിദ്യാഭ്യാസം) എന്നിവരെ തെരഞ്ഞെടുത്തു.

മുല്ലശേരി: സതി വാസു (വികസനം), സുജാത ലോഹിദാക്ഷന്‍ (ആരോഗ്യം, വിദ്യാഭ്യാസം) എന്നിവരെ തെരഞ്ഞെടുത്തു. ക്ഷേമകാര്യ ചെയര്‍മാനെ 26ന് തെരഞ്ഞെടുക്കും.

അനധികൃത മണല്‍ പോലീസ് പിടികൂടി

പാവറട്ടി: കൂരിക്കാട്, പൈങ്കണ്ണിയൂര്‍ പുഴയോരത്തുനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന എട്ട് ലോഡ് മണല്‍ പോലീസ് പിടികൂടി. അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൈങ്കണ്ണിയൂര്‍ സ്വദേശി വലിയകത്ത് ഹമീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചേറ്റുവ പുഴയില്‍നിന്ന് അനധികൃതമായി മണലെടുത്ത് വഞ്ചികളില്‍ കൊണ്ടുവന്ന് പുഴയോരത്ത് സൂക്ഷിച്ചിരുന്ന മണലാണ് പോലീസ് പിടികൂടിയത്. പുഴയോരത്തുനിന്ന് ആറ് ലോഡും ഹമീദിന്റെ വീട്ടുവളപ്പില്‍നിന്ന് രണ്ട് ലോഡ് മണലും കണ്ടെടുത്തു. പിടികൂടിയ മണല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മണല്‍മാഫിയാ സംഘങ്ങള്‍ ചേറ്റുവ പുഴയില്‍നിന്ന് വ്യാപകമായി അനധികൃത മണലെടുത്ത് കഴുകി നല്ല മണലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മേഖലയില്‍ കച്ചവടം നടത്തുന്നത്.

കുടുംബ വഴക്ക്: ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

കെ എം അക്ബര്‍
ചാവക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ജ്യേഷ്ഠന്‍ അനുജനെ കൈക്കോട്ട് കൊണ്ട് വെട്ടിക്കൊന്നു. ചാവക്കാട് വഞ്ചിക്കടവ് ആര്യഭട്ട കളരി സംഘം ഓഫീസിനു പടിഞ്ഞാറ് പള്ളാറ വീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ സതീഷാ(27)ണ് മരിച്ചത്. ജ്യേഷ്ഠന്‍ സന്തോഷിനെ ചാവക്കാട് പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് ഒന്നോടെയാണ് സംഭവം. കൈക്കോട്ട്, വെട്ടുക്കത്തി എന്നിവകൊണ്ട് സതീഷിനെ വെട്ടിയ സന്തോഷ് മണിക്കൂറുകള്‍ക്ക് ശേഷം നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തലക്കും കാലിനുമാണ് വെട്ടേറ്റിട്ടുള്ളത്. ഇതേ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ നാട്ടുകാര്‍ സതീഷിനെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 7.30 യോടെ മരിക്കുകയായിരുന്നു. വീടിനകത്ത് രക്തം തളംകെട്ടി നില്‍പ്പുണ്ട്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ഇവരുടെ അമ്മ ദേവു ചാവക്കാട് പോലിസ് സ്റ്റേഷനിലെ മെസില്‍ ജീവനക്കാരിയാണ്. അമ്മയും വൈകുന്നേരത്തോടെയാണ് വിവരമറിഞ്ഞത്. ചാവക്കാട് സി.ഐ എസ് ഷംസുദീന്‍, എസ്.ഐ പി അബ്ദുള്‍മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഭവ സ്ഥലത്തെത്തി. പരമേശ്വരന്‍ മറ്റൊരു സഹോദരനാണ്


.


ശ്രീശാന്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

കെ എം അക്ബര്‍
ഗുരുവായൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ 10.30 ഓടെ മാതാപിതാക്കളോടൊപ്പം ക്ഷേത്രത്തിലെത്തിയ ശ്രീശാന്ത് ക്ഷേത്രത്തില്‍ കദളിക്കുല സമര്‍പ്പിച്ചു. ഉച്ചക്ക് പ്രസാദ ഊട്ട് കഴിഞ്ഞാണ് മടങ്ങിയത്. ന്യൂസിലാന്റിനെതിരെയുള്ള ടെസ്റ്റ് പരമ്പര നേടിയതിലുള്ള സന്തോഷത്തിലാണ് ഗുരുവായൂരിലെത്തിയതെന്ന് ശ്രീശാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

2010, നവംബർ 24, ബുധനാഴ്‌ച

കെ.കെ.ഐ.സി. ഫര്ഹപ പിക്നിക്‌ സംഘടിപിച്ചു


കുവൈത്ത്: ബലി പെരുന്നാളിനോടനുബന്ധിച്ചു കുവൈത്ത് കേരള ഇസ്ലാഹി സെന്റെര്‍ ഫര്ഹൈ പിക്നിക്‌ മുത്തലാ ഡിസ്സേര്ട്ടില്‍ സംഘടിപിച്ചത് അനുഭവമായി.  നൂറു കണക്കിന് കുട്ടികളും, കുടുംബങ്ങളും പങ്കെടുത്ത പരിപാടി ഹൃദ്യമായ അനുഭവവുമായാണ് വീട്ടിലേക്കു മടങ്ങിയത്. 
രാവിലെ 9  മണിക്ക് കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ ബസ്സുകളില്‍ മുത്തലാ ഡിസ്സേര്ട്ടില്‍ കുടുംബങ്ങള്‍ എത്തിച്ചേര്ന്നുി.  പുരുഷന്മാിര്ക്കും , സ്ത്രീകള്ക്കും  പ്രത്യേകം തയ്യാറാക്കിയ ടെന്റുകള്ക്ക് ‌ പുറമെ ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്‌ ഗ്രൗണ്ട്‌കളും തയ്യാറാക്കിയിരുന്നു.
പുരുഷന്മാളര്ക്ക്  സംഘടിപിക്കപെട്ട ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ചെയര്‍പ്ലേ എന്നിവയും, കുട്ടികള്ക്കാ യി ബലൂണ്‍ ബ്രീകിംഗ്, സ്വീറ്റ് പിക്കിംഗ്, ഓട്ട മത്സരങ്ങള്‍, കമ്പവലി എന്നീ മത്സര പരിപാടികള്‍ കാണികള്ക്കും  ഹരം പകരുന്നതായിരുന്നു.  സ്ത്രീകള്ക്ക്  പ്രത്യേകം ഒരുക്കിയ വിശാലമായ ടെന്റില്‍ അവരുടെ പ്രത്യേകം പരിപാടികള്‍ സംഘടിപിച്ചു.
വിവിധ പ്രഭാഷകരുടെ വീഡിയോ പ്രദര്ശസനങ്ങളും, ഉച്ചക്ക് ശേഷമുള്ള സെഷനില്‍ ഇന്സ്റ്റന്റ് സ്പീച്, ഗാനങ്ങള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങി കലാ പരിപാടികളും സംഘടിപിച്ചു. 
വോളിബോള്‍ മത്സരത്തില്‍ മാംഗ്ലൂര്‍ ടീമും, ക്രിക്കറ്റ്‌ മത്സരത്തില്‍ കൊച്ചി ഐ.പി.എല്‍. ടീമും വിജയിച്ചു.
 ശുഐബ് ഉമറിന്റെവ ഖുര്ആകന്‍ പാരായണവും, മുജീബ് സ്വലാഹി, സലാഹുദ്ദീന്‍ സ്വലാഹി എന്നിവരുടെ ഉദ്ബോധന പ്രസംഗങ്ങളും സദസ്സിനു ഹൃദ്യമായി.
ഫര്ഹസ കമ്മിറ്റി ചെയര്മാ ന്‍ അബ്ദുസ്സമദ്, ജനറല്‍ കണ്വീ നര്‍ ടി.പി.അബ്ദുല്‍ അസീസ്‌, അസിസ്റ്റന്റ്‌ സെക്രട്ടറി ബാബു ശിഹാബ്, അബൂബകര്‍ കോയ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ഒ. അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ് കൊടുവള്ളി, അബ്ദുല്‍ സലാം ഫഹാഹീല്‍ എന്നിവര്‍ വിജയികള്ക്കു ള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
പ്രോഗ്രാം കമ്മിറ്റി കണ്വീവനര്‍ അബ്ദുല്‍ സലാം എന്‍.കെ., കബീര്‍ ബുഷ്താനി എന്നിവര്‍ ഇന്ഡോീര്‍ പരിപാടികള്ക്ക്ാ നേതൃത്വം നല്കിാ


കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരിച്ചുനല്കിയ റിന്‍ഷാദിന് ആദരം

പാവറട്ടി: കളഞ്ഞ് കിട്ടിയ നാല്പവന്റെ സ്വര്‍ണമാല ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് സത്യസന്ധതയുടെ സ്വര്‍ണത്തിളക്കമായി മാറിയ പാടൂര്‍ ഇടിയഞ്ചിറ സ്വദേശി റിന്‍ഷാദിന് നാടിന്റെ അനുമോദന പ്രവാഹം. വെങ്കിടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് റിന്‍ഷാദിനെ ആദരിക്കാനും അനുമോദിക്കാനും പൌരപ്രമുഖര്‍ ഒത്തുകൂടിയത്.
അനുമോദന യോഗം മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല കുഞ്ഞപ്പു ഉദ്ഘാടനം ചെയ്തു. അസ്ഗര്‍ അലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എഎസ്ഐ പി.വി. രാധാകൃഷ്ണന്‍ റിന്‍ഷാദിനെ പൊന്നാട അണിയിച്ചു. പൌര പ്രമുഖരായ ബീന മണി, ആര്‍.എ. അബ്ദുല്‍മനാഫ്, മുസ്തഫ തങ്ങള്‍, അഷറഫ് തങ്ങള്‍, സണ്ണി വടക്കന്‍, പോള്‍ കാഞ്ഞിരത്തിങ്കല്‍, ബേബി പുന്നയൂര്‍, ഇ.എം. സിദ്ദിഖ് ഹാജി, പി.എ. ബാലകൃഷ്ണന്‍, സെയ്ത് തങ്ങള്‍ കളഞ്ഞ് കിട്ടിയ ആഭരണത്തിന്റെ ഉടമസ്ഥന്‍ പട്ടാമ്പി സ്വദേശി റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
ചാവക്കാട് പഞ്ചവടി കടപ്പുറത്ത് സൌഹൃദ തീരം ബക്രീദിനോട് അനുബന്ധിച്ച് നടത്തിയ ബീച്ച് ഫെസ്റ്റിവലിനിടെയാണ് ആഭരണം നഷ്ടപ്പെട്ടത്. ബീച്ച് ഫെസ്റ്റിവലില്‍ വളയും മാലയും വില്‍ക്കുന്ന സ്റ്റാളിലെ ജീവനക്കാരനായാണ് പാടൂര്‍ പുതുവീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ റിന്‍ഷാദ് പ്രദേശത്തുണ്ടായിരുന്നത്. താഴെ വീണ കളിപ്പാട്ടം എടുക്കുന്നതിനിടെയാണ് കടപുറത്ത് പൂഴിയില്‍ താഴ്ന്ന ആഭരണത്തിന്റെ ഭാഗം റിന്‍ഷാദ് കണ്ടത്. താലിയോടു കൂടിയ മാല ഉടന്‍ തന്നെ റിന്‍ഷാദ് ഫെസ്റ്റിവല്‍ സംഘാടകരെ ഏല്‍പ്പിച്ചു. പിന്നീട് വടക്കേകാട് പൊലീസിന് കൈമാറിയ ആഭരണ ഉടമസ്ഥരെത്തി കൈപറ്റി. റിന്‍ഷാദിന്റെ സത്യസന്ധതയില്‍ സന്തുഷ്ടരായ നിരവധി പേര്‍ റിന്‍ഷാദിന് സമ്മാന പൊതികള്‍ കൈമാറി. 

മൊബൈലില്‍ അശ്ളീലചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കുന്ന കടയുടമ അറസ്റില്‍

ചാവക്കാട്: മൊബൈലില്‍ അശ്ളീല വീഡിയോ ചിത്രങ്ങള്‍ പകര്‍ത്തികൊടുക്കുന്ന മൊബൈല്‍ കടയുടമയെ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് നഗരത്തിലെ മൊബൈല്‍കെയര്‍ കടയുടമയായ പാലയൂര്‍ സ്വദേശി ചൊവ്വല്ലൂര്‍ ജിമ്മിയെ(28)യാണ് ചാവക്കാട് സിഐ എസ്.ഷംസുദീന്‍, എസ്ഐ പി.അബ്ദുള്‍മുനീര്‍, കോണ്‍സ്റ്റബിള്‍മാരായ ജെയ്സണ്‍, മുകേഷ്, റസല്‍രാജ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്.
മൊബൈല്‍ കടയിലെ കമ്പ്യൂട്ടറില്‍ 22 മണിക്കൂര്‍ കാണാന്‍ കഴിയുന്ന അശ്ളീല വീഡിയോ ചിത്രങ്ങള്‍ സ്റ്റോക്കുള്ളതായി പോലീസ് പറഞ്ഞു. ഒട്ടനവധി നീലചിത്ര സിഡികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആയിരത്തിലധികം പേര്‍ക്ക് ഇതിനകം ചിത്രങ്ങള്‍ പകര്‍ത്തി നല്കിയതായും ദിവസവും നിരവധി പേര്‍ അശ്ളീല വീഡിയോ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനായി കടയില്‍ എത്താറുണ്െടന്നും, മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി സ്കൂള്‍ വിദ്യാര്‍ഥികള്‍ സ്ഥിരമായി എത്താറുണ്െടന്നും ജിമ്മി പോലീസില്‍ മൊഴിനല്കി.
ജിമ്മിയുടെ കടയില്‍ അശ്ളീലചിത്രങ്ങള്‍ പകര്‍ത്തുന്ന വിവരം രഹസ്യമായി അറിഞ്ഞ പോലീസ് ചാവക്കാട് സ്റ്റേഷനിലെ രണ്ട് കോണ്‍സ്റ്റബിള്‍മാരെ മഫ്ടിയിലെത്തി കടയില്‍നിന്നും മൊബൈലില്‍ അശ്ളീലചിത്രം പകര്‍ത്തിനല്കുന്നതിനിടയിലാണ് ജിമ്മിയെ പോലീസ് പിടികൂടിയത്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.അശ്ളീലചിത്രമുള്ള മൊബൈലുകള്‍ പിടികൂടാന്‍ രഹസ്യസ്ക്വാഡിനെ നിയമിച്ചിട്ടുണ്െടന്നും അത്തരം മൊബൈലുകള്‍ പിടികൂടിയാല്‍ കര്‍ശന നടപടി എടുക്കുമെന്നും സിഐ പറഞ്ഞു. 

ചാവക്കാട് നഗരസഭ കൌണ്‍സില്‍ ഹാള്‍ അത്യന്താധുനിക സൌകര്യങ്ങളോടെ ഒരുങ്ങി

ചാവക്കാട്: നഗരസഭയില്‍ അത്യന്താധുനിക സൌകര്യങ്ങളോടെ നവീകരിച്ച കൌണ്‍സില്‍ ഹാള്‍ ഒരുങ്ങി. കഴിഞ്ഞ കൌണ്‍സില്‍ തയാറാക്കിയ 6.5 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയിലാണു നഗരസഭ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ കൌണ്‍സില്‍ ഹാള്‍ തയാറായത്. 48 കൌണ്‍സിലര്‍മാര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് കൌണ്‍സില്‍ ഹാള്‍ രൂപകല്‍പ്പന ചെയ്തത്.
പഴയ നഗരസഭ കോണ്‍ഫറന്‍സ് ഹാളും ഇതിനോടു ചേര്‍ന്നുണ്ടായിരുന്ന രണ്ടു മുറികളും പൊളിച്ചാണ് വിശാലമായ കൌണ്‍സില്‍ ഹാള്‍ ഒരുക്കിയത്. ചെയര്‍പഴ്സന് പ്രത്യേക മീറ്റിങ് മുറി, കൌണ്‍സിലേഴ്സ് ലോഞ്ച്, മാധ്യമ പ്രവര്‍ത്തകര്‍ക്കും വിസിറ്റേഴ്സിനും പ്രത്യേക ഇരിപ്പിടം എന്നിവയും തയാറാക്കിയിട്ടുണ്ട്. പുതിയ ഫര്‍ണീച്ചറും ഫാനുകളും ഫ്ളോറിങ്ങും സീലിങ്ങും നടത്തി മനോഹരമാക്കിയിട്ടുണ്ട്. ഇന്നു നടക്കുന്ന നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ പുതിയ കൌണ്‍സില്‍ ഹാളിലെത്തും. 

2010, നവംബർ 23, ചൊവ്വാഴ്ച

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

 
അബുദാബി: സാംസ്കാരിക, മതസൌഹാര്‍ദം പ്രചരിപ്പിക്കുന്നതിലും അന്യമതങ്ങളെ ബഹുമാനിക്കുന്നതിലും ഇന്ത്യയ്ക്കും യുഎഇയ്ക്കും പൊതു നയങ്ങളാണുള്ളതെന്നു രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. അബുദാബിയില്‍ ഇന്ത്യന്‍ ഇസ്ല്ാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യയുടെ ചരിത്രത്തിലും ഭാഷ, സാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍ അറബ് സാന്നിധ്യം നല്‍കിയ സംഭാവനകളെപ്പറ്റി പറഞ്ഞ രാഷ്ട്രപതി, യുഎഇയും ഇന്ത്യയും തമ്മിലുള്ള കള്‍ച്ചറല്‍ ബ്രിഡ്ജ് ആയി ഇസ്ല്ാമിക് സെന്റര്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍മിപ്പിച്ചു.
യുഎഇയിലെ ഭരണാധികാരികള്‍ ഇന്ത്യന്‍ വംശജരോടും അവരുടെ മതവിശ്വാസങ്ങളോടും എന്നും വിശാല മനസ്കതയോടെയാണ് പെരുമാറിയിട്ടുള്ളത്. യുഎഇ വിദേശവ്യാപാര മന്ത്രി ഷെയ്ഖാ ലുബ്ന അല്‍ ഖാസിമി, കേന്ദ്ര ഊര്‍ജ സഹമന്ത്രി ഭരത് സിങ് സോളങ്കി, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി എംകെ ലോകേഷ്, ഇസ്ളാമിക് സെന്റര്‍ രക്ഷാധികാരി എം.എ യൂസഫലി എന്നിവര്‍ പങ്കെടുത്തു.
അബുദാബി ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളുമായും രാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തി. വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളാണെന്നും നാളത്തെ നേതാക്കളാണെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു. ഇന്നത്തെ ലോകം അതിവേഗം മുന്നോട്ട് പോവുകയാണ്. ഈ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികള്‍ നീങ്ങണമെന്നും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് സ്കൂള്‍ നടത്തിയ ചിത്രരചന മത്സര വിജയികള്‍ക്ക് രാഷ്ട്രപതി സമ്മാനം നല്‍കി 

കവര്‍ച്ച തടയാന്‍ പോലീസിന്റെ ജാഗ്രതാ മുന്നറിയിപ്പ്

കെ എം അക്ബര്‍ 
ചാവക്കാട്: തീരദേശ മേഖലയില്‍ കവര്‍ച്ചകള്‍ പെരുകിയതോടെ ജാഗൃതാ മുന്നറിയിപ്പുമായി പോലീസ് രംഗത്ത്. പകല്‍ സമയങ്ങളിലും രാത്രി സമയങ്ങളിലും വീടുകള്‍ പുട്ടി പുറത്തു പോകുമ്പോള്‍ അയല്‍വീട്ടുകാരെയും ദിവസങ്ങള്‍ക്കു ശേഷമാണ് വീട്ടില്‍ തിരിച്ചെത്തുകയെങ്കില്‍ വിവരം പോലിസിലും അറിയിക്കണമെന്ന് സി.ഐ എസ് ഷംസുദീനും എസ്.ഐ പി അബ്ദുള്‍ മുനീറും അറിയിച്ചു. പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍, ആമ പിടുത്തക്കാര്‍, സംശയാസ്പദമായ സാഹചര്യത്തില്‍ പകല്‍ സമയങ്ങളില്‍ ചുറ്റിക്കറങ്ങുന്ന അപരിചിതര്‍ തുടങ്ങിയവരെ കുറിച്ച് ഉടന്‍ പോലിസില്‍ വിവരമറിയിക്കണം. കൂടാതെ തീരദേശ മേഖലയില്‍ വാടക ക്വാര്‍ട്ടേഴ്സകളില്‍ കഴിയുന്ന അന്യദേശക്കാരുടെ ഫോട്ടോ, പേര് തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ ക്വാര്‍ട്ടേഴ്സ് ഉടമകള്‍ സൂക്ഷിക്കണം. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പകല്‍ സമയങ്ങളില്‍ വെള്ളം ചോദിച്ചെത്തുന്നവരെ വീടിനകത്തേക്ക് കയറ്റരുതെന്നും നിര്‍ദേശമുണ്ട്. തീരദേശ മേഖലയിലെ വീടുകളില്‍ പട്ടാപകല്‍ കവര്‍ച്ച നടന്ന സാഹചര്യത്തിലാണ് പോലിസിന്റെ ജാഗ്രതാ മുന്നറിയിപ്പ്. 

കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

വാടാനപ്പള്ളി: സൈക്കിള്‍ യാത്രക്കാരനായ ആശുപത്രി ജീവനക്കാരന്‍ ആശുപത്രിയിലേക്ക് വരുന്നതിനിടെ കാറിടിച്ച് മരിച്ചു. ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്​പത്രിയിലെ അറ്റന്‍ഡര്‍ ഏത്തായ് കിഴക്ക് കുരുതുകുളങ്ങര ഔസേപ്പ് (67) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10ന് ദേശീയപാതയിലൂടെ ആശുപത്രിയിലേക്ക് ജോലിക്കായി സൈക്കിളില്‍ വരികയായിരുന്ന ഔസേപ്പിനെ ഗുരുവായൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന ഫോര്‍ഡ് ഐക്കണ്‍ കാറിടിക്കുകയായിരുന്നു. ഔസേപ്പ് ജോലിചെയ്യുന്ന എം.ഐ ആശുപത്രിക്ക് മുമ്പില്‍ വച്ചായിരുന്നു അപകടം. ശബ്ദംകേട്ട് ഓടിയെത്തിയ ആശുപത്രി സൂപ്രണ്ട് ഫാ. ഡോ. ആന്റണി ചെമ്പകശേരിയും കന്യാസ്ത്രീകളും നാട്ടുകാരും ചേര്‍ന്ന് രക്തത്തില്‍ ഔസേപ്പിനെ വാരിയെടുത്ത് എം.ഐ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: മാര്‍ഗലീത്ത. മക്കള്‍ : ടെസ്സി, ലിറ്റി, ബിനു, ജിന്‍േറാ. മരുമക്കള്‍ : പീറ്റര്‍, ലിയോ, ക്ലീറ്റസ്, ജിഷ.

വലിയകേശവന് ഗജരാജ ചക്രവര്‍ത്തിപ്പട്ടം

ഗുരുവായൂര്‍: ദേവസ്വത്തിലെ തലയെടുപ്പുള്ള കൊമ്പന്‍ വലിയകേശവന് ഗജരാജ ചക്രവര്‍ത്തിപ്പട്ടം സമ്മാനിച്ചു. രോഹിണി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലയിലെ പണ്ഡിതര്‍ക്ക് നാകേരി കേശവന്‍ നമ്പൂതിരിസ്മാരക പുരസ്‌കാരവും നല്‍കി.
കിഴക്കേനട ദീപസ്തംഭത്തിന് മുന്നില്‍ വലിയ കേശവനെ ഗുരുവായൂരപ്പന്റെ പ്രസാദമണിയിച്ചു. ഹാരാര്‍പ്പണം നടത്തി പീതാംബരപ്പട്ട് ആനയ്ക്ക് ചാര്‍ത്തി. പട്ടുകുടകളും പരിഷവാദ്യവും നാദസ്വരവും അകമ്പടിയായി. തെക്കേനടയിലെ ഗജരാജന്‍ കേശവ പ്രതിമയില്‍ വലിയ കേശവന്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അനുമോദനവേദിയില്‍ എത്തിയത്. വലിയകേശവനെ ഗുരുവായൂരപ്പന് നടയിരുത്തിയ നാകേരി വാസുദേവന്‍ നമ്പൂതിരി നിറപറകളോടെ ആനയെ വരവേറ്റു.
പൊതുസമ്മേളനം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ അധ്യക്ഷനായി. വലിയ കേശവനുള്ള ഗജരാജചക്രവര്‍ത്തി പുരസ്‌കാരം ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, നാകേരി വാസുദേവന്‍ നമ്പൂതിരിയില്‍നിന്ന് ഏറ്റുവാങ്ങി.
തന്ത്രിമുഖ്യന്‍ പടിഞ്ഞാറേടത്ത് കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട്, ഋഗ്വേദപണ്ഡിതന്‍ ഭട്ടിപ്പുത്തില്ലത്ത് രവി അക്കിത്തിരിപ്പാട്, യജൂര്‍വേദ പണ്ഡിതന്‍ ഇളമന നാരായണന്‍ നമ്പൂതിരി, സാമവേദപണ്ഡിതന്‍ പാഞ്ഞാള്‍ തോട്ടം വലിയനാരായണന്‍ നമ്പൂതിരി, ഗജചികിത്സാ വിദഗ്ദ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, കഥകളി കലാകാരന്‍മാരായ സദനം കൃഷ്ണന്‍കുട്ടി, കോട്ടയ്ക്കല്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് നാകേരി കേശവന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരം സമ്മാനിച്ചു.
മുന്‍ എംഎല്‍എ വി. ബലറാം, ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കൗണ്‍സിലര്‍ തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി, നഗരസഭാ മുന്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, പ്രൊഫ. മാധവന്‍കുട്ടി, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗം എ.വി. ചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍, കീഴിയേടം രാമന്‍ നമ്പൂതിരി, പ്രൊഫ. ബാബു നമ്പൂതിരി, മുനിസിപ്പല്‍ സെക്രട്ടറി വിജയകുമാര്‍, പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട്, പി. ശശികുമാര്‍, എ. വേണുഗോപാല്‍, സി.എം. മണികണ്ഠ വാരിയര്‍, രാജേഷ് പല്ലാട്, വേങ്ങേരി രാമന്‍നമ്പൂതിരി, നാകേരി നാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. പിന്നീട് കുചേലവൃത്തം, തോരണയുദ്ധം കഥകളിയും അരങ്ങേറി.

കിഡ്്നി രോഗികള്‍ക്ക് ചികിത്സാസഹായവുമായി പുന്നയൂര്‍ക്കുളത്തെ വ്യാപാരികള്‍

പുന്നയൂര്‍ക്കുളം: മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്്നി രോഗികള്‍ക്ക് ആശ്വാസകരമായി ചികിത്സാസഹായം ചെയ്തു കൊടുക്കുന്നതിന് ഫാ. ഡേവീസ് ചിറമ്മല്‍ ചെയര്‍മാനായുള്ള കിഡ്്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഒരു ചാപ്റ്റര്‍ പുന്നയൂര്‍ക്കുളം ആസ്ഥാനമാക്കി രൂപീകരിക്കുന്നതാണെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂര്‍, ട്രഷറര്‍ വി.കെ. അബ്ദുള്‍ ഷുക്കൂര്‍, വ്യാപാരോത്സവം ജനറല്‍ കണ്‍വീനര്‍ സി.കെ. പ്രേംടിസിന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
കഴിഞ്ഞദിവസം ഫാ. ഡേവിസ് ചിറമ്മല്‍ പുന്നയൂര്‍ക്കുളത്ത് മര്‍ച്ചന്റ്സ് ഓഫീസിലെത്തി ചര്‍ച്ച നടത്തിയിരുന്നു. മര്‍ച്ചന്റ് അസോസിയേഷന്‍ ഒന്നരലക്ഷം രൂപ ഫണ്ടായും കൂടാതെ പൊതുജനങ്ങളില്‍നിന്ന് വിവിധ മെമ്പര്‍ഷിപ്പും ഈടാക്കി കൊടുക്കും. 26-ന് ഇതിനായി നാട്ടുകാരുടേയും ജനപ്രതിനിധികളേയും മറ്റും പങ്കെടുപ്പിച്ചുള്ള വിപുലമായ പ്രവര്‍ത്തന കമ്മിറ്റിക്ക് രൂപം നല്‍കും. വൈകീട്ട് നാലിന് ശ്രീലക്ഷ്മി കോംപ്ളക്സില്‍ ചേരുന്ന പൊതുയോഗത്തില്‍ ഫാ. ഡേവിസ് ചിറമ്മലും പങ്കെടുക്കും. അന്ന് രോഗികളുടെ സഹായത്തിനായി രജിസ്ട്രേഷനും ആരംഭിക്കും. 10 ലക്ഷത്തിന്റെ ഫണ്ടും സ്വരൂപിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് സംഘാടകര്‍ പറഞ്ഞു.
പുന്നയൂര്‍ക്കുളം, വടക്കേക്കാട്, പുന്നയൂര്‍, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ വൃക്കരോഗികള്‍ക്ക് പ്രാധാന്യം നല്‍കും. 

ഭര്‍ത്താവും ഭാര്യയും രണ്ട് മണിക്കൂറിന്റെ വ്യത്യാസത്തില്‍ മരിച്ചു

വാടാനപ്പള്ളി: ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചു. വാടാനപ്പള്ളി ചക്കാമഠത്തില്‍ പൂശാരി സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം ചെള്ളിക്കാട്ടില്‍ കുമാരന്‍ (83), ഭാര്യ പത്മാവതി (73) എന്നിവരാണ് രണ്ട് മണിക്കൂറിന്റെ വ്യത്യാസത്തില്‍ മരിച്ചത്.
 തിങ്ങളാഴ്ച രാവിലെ 10 ന് വീട്ടില്‍ പത്രം വായിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവിണാണ് കുമാരന്‍ മരിച്ചത്. മരണവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും വരുന്നതിനിടയില്‍ 12 മണിയോടെ പത്മാവതി കുഴഞ്ഞു വീണു. ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്​പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രക്കിടയില്‍ പത്മാവതിയും മരിച്ചു.
 മക്കള്‍:  സുനീതി (മുംബൈ), സുജാത (ഗുരുവായൂര്‍ നഗരസഭ മുന്‍ അംഗം), സുമിത, സുരജ. മരുമക്കള്‍ : വിജയരാഘവന്‍ (മുംബൈ). അരവിന്ദന്‍, മോഹനന്‍, ശരത് (ദുബായ്).


2010, നവംബർ 22, തിങ്കളാഴ്‌ച

കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ഗുരുവായൂര്‍ ദര്‍ശനം നടത്തി

ഗുരുവായൂര്‍: മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും പഞ്ചാബ് ഗവര്‍ണ്ണറുമായ ശിവരാജ് പാട്ടീല്‍ ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ശിവരാജ് പാട്ടീലിനെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.വി. സോമസുന്ദരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ദര്‍ശനത്തിനു ശേഷം അദ്ദേഹം തുലാഭാരം വഴിപാടും നടത്തി. കദളിപ്പഴം, പഞ്ചസാര, വെണ്ണ, ഇളനീര്‍ എന്നിവകൊണ്ടായിരുന്നു തുലാഭാരം. മമ്മിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി.

ചാവക്കാട് പട്ടാപ്പകല്‍ വീണ്ടും കവര്‍ച്ച

ചാവക്കാട്: ചാവക്കാട് പട്ടാപ്പകല്‍ കവര്‍ച്ച വീണ്ടും. ഒരുമനയൂരില്‍ വീടിന്റെ ജനല്‍ അഴി മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ 12 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ഒരുമനയൂര്‍ മൂന്നാംകല്ല് വലിയകത്ത് തേനിങ്ങല്‍വീട്ടില്‍ ഹംസയുടെ മകന്‍ ഇസ്്മായിലിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് 12നും അഞ്ചിനും ഇടയില്‍ കവര്‍ച്ച നടന്നത്.
ബക്രീദുമായി ബന്ധപ്പെട്ട് ഇസ്്മായിലും കുടുംബവും വീടുപൂട്ടി സഹോദരിയുടെ വീട്ടില്‍ വിരുന്നുപോയി തിരിച്ചുവന്നപ്പോഴാണ് കവര്‍ച്ച വിവരം അറിഞ്ഞത്. കിടപ്പുമുറിയിലെ കട്ടിലുനുതാഴെയുള്ള ബാഗിലാണ് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. വീടിനകത്തെ രണ്ട് ഇരുമ്പ് അലമാരകള്‍ കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് അകത്തെ സാധനങ്ങള്‍ വാരിവലിച്ചിട്ടുണ്ട്. എല്ലാ മുറിയിലും പരിശോധന നടത്തിയതിന്റെ ലക്ഷണമുണ്ട്.
ഇസ്മായിലിന്റെ പരാതിയെത്തുടര്‍ന്ന്് ചാവക്കാട് സിഐ എസ്. ഷംസുദീന്‍, എസ്ഐ പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ശനിയാഴ്ച പട്ടാപ്പകല്‍ പാലയൂരിലും ബ്ളാങ്ങാടും കവര്‍ച്ച നടത്തിയിരുന്നു. മേഖലയില്‍ നിരവധി ക്ഷേത്രങ്ങളിലും ഈയിടെ കവര്‍ച്ച അരങ്ങേറിയിരുന്നു.

പ്രവാസി പ്രത്യക്ഷ നികുതി നിയമം പിന്‍വലിക്കണം

തൃശൂര്‍: രാജ്യത്തിന് കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ അവധിക്കു വന്ന് 60 ദിവസത്തിലേറെ തങ്ങിയാല്‍ അവരുടെ നിക്ഷേപത്തിനും വരുമാനത്തിനും ആദായനികുതിയടക്കമുള്ളവ കൊടുക്കാന്‍ ബാധ്യസ്ഥരാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി പ്രത്യക്ഷനികുതി നിയമം പിന്‍വലിക്കണമെന്ന് കേരള പ്രവാസി സംഘം ആവശ്യപ്പെട്ടു.
അല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരാന്‍ പ്രവാസി സംഘം കേന്ദ്രകമ്മിറ്റിയോഗം തീരുമാനിച്ചു.
യോഗത്തില്‍ കേരള പ്രവാസി സംഘം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പി.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പയ്യോളി നാരായണന്‍, കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ, പി. സെയ്താലിക്കുട്ടി, ആര്‍. ശ്രീകൃഷ്ണപിള്ള, എ.സി. ആനന്ദന്‍, എം.സി. അബു, പി.കെ. അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.

ആക്ട്സ് പാവറട്ടി യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു

പാവറട്ടി: ആക്ട്സ് പാവറട്ടി യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഡിഷനല്‍ എസ്ഐ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എന്‍.ജെ. ലിയോ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ. സൈമണ്‍, വി.ജെ. തോമസ്, ഇ.കെ. ജോണി, കെ.ജെ. ജയിംസ്, സെബി ജോസ് വടുക്കൂട്ട്, ജെക്കാം ബാബു, ജനപ്രതിനിധികളായ ബഷീര്‍ ജാഹ്നഫ്ന, വിമല സേതുമാധവന്‍, സതീശന്‍ പള്ളാറ എന്നിവര്‍ പ്രസംഗിച്ചു.


രാഷ്ട്രപതി പ്രതിഭ പാട്ടീലിന് യുഎഇയുടെ സ്നേഹോഷ്മള വരവേല്‍പ്

അബുദാബി: രാഷ്ട്രപതി പ്രതിഭ പാട്ടീലിന് യുഎഇയുടെ സ്നേഹോഷ്മള വരവേല്‍പ്. ഇന്ന്(തിങ്കള്‍) ഉച്ചയ്ക്ക് മുഷ്റിഫ് കൊട്ടാരത്തില്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ രാജകീയ സ്വീകരണത്തോടെ രാഷ്ട്രപതിയുടെ ഒൌദ്യോഗിക പരിപാടികള്‍ക്കു തുടക്കമായി.
ഇരു രാഷ്ട്രനേതാക്കളും സംയുക്തമായി സൈന്യത്തിന്റെ ഗാര്‍ഡ് ഒാഫ് ഒാണര്‍ പരിശോധിച്ചപ്പോള്‍ ഇന്ത്യയുടെ ദേശീയഗാനം ഉയര്‍ന്നു. ആദരവ് അര്‍പ്പിച്ച് പീരങ്കിയില്‍ നിന്ന് 21 ആചാരവെടികള്‍ മുഴങ്ങി. തുടര്‍ന്ന് ഇന്ത്യന്‍ സംഘത്തെ നയിച്ച് യൂണിയന്‍ ഹാളിലേക്കു നീങ്ങിയ രാഷ്ട്രപതിയെ ഷെയ്ഖുമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വരവേറ്റു.
യുഎഇ പ്രസിഡന്റിന്റെ പ്രതിനിധി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, പടിഞ്ഞാറന്‍ മേഖലയിലെ പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ഹസ്തദാനം നല്‍കി.
യുഎഇ വിദേശവ്യാപാര മന്ത്രി ഷെയ്ഖ ലുബ്ന അല്‍ ഖാസിമി, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി എം.കെ.ലോകേഷ് എന്നിവര്‍ രാഷ്ട്രപതിയുടെ ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് രാഷ്ട്രതിയും സംഘവും യുഎഇയില്‍ എത്തിയത്


.

2010, നവംബർ 20, ശനിയാഴ്‌ച

തൃശ്ശൂര്‍ അസോസിയേഷന്‍ ഓണം -ഈദ്‌ ഗാല 2010 ആഘോഷിച്ചു

കുവൈറ്റ്‌: തൃശൂര്‍ അസോസിയേഷന്‍   ഓഫ് കുവൈറ്റ്‌ (ട്രാസ്സ്ക്)ഓണം - ഈദ്‌ ഗാല ആഘോഷങ്ങള്‍ നവംബര്‍ 16 ചൊവ്വാഴ്ച മൈദാന്‍ഹവല്ലി അമേരിക്കന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ആഡിറ്റൊറിയത്തില്‍ വെച്ച് നടത്തപെട്ടു. കേരള പാരമ്പര്യത്തിന്റെ തനിമയാര്‍ന്ന കാവടി, ചെണ്ട മേളം ,താലം  എന്നീ കലാരൂപങ്ങളുടെ അകമ്പടിയോടെ വിശിഷ്ടഥിധികളെ  വേദിയിലേക്ക് ആനയിച്ച് ഈ വലിയ സംരംഭത്തിന്നു തുടക്കം കുറിച്ചു.  കുവൈറ്റിലെ ഇന്ത്യന്‍ അംബാസ്സിഡര്‍ ശ്രീ അജയ് മല്‍ഹോത്ര ഭദ്രദീപം  കൊളുത്തി ഈ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു,ഓണം ഈദ്‌ ആശംസകള്‍ ‍നേര്‍ന്നതോടൊപ്പം തൃശൂര്‍ അസോസ്സിയെഷന്റെ സാമൂഹിക കലാ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചും ,കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അഭിവൃദ്ദിയില്‍ ഇന്ത്യന്‍ എംബസി വഹിക്കുന്ന പങ്കിനെ പറ്റിയും ശ്രോദാക്കളെ അദ്ദേഹം ഉധ്ബോതിപ്പിച്ചു.തിങ്ങി നിറഞ്ഞ സദസ്സില്‍ ശ്രീ സണ്ണി കവലക്കാട്ട് സാംസ്കാരിക സമ്മേളനത്തിനു അദ്ധ്യക്ഷത വഹിച്ചു.തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സമൂഹത്തിനോടുള്ള കടപ്പാട് ഈ ഒത്തുകൂടലില്‍ കൂടി നിലനിര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീ മുഹമ്മദ്‌ റാഫി പടിയത്ത് സംഘടനയുടെ നിലവിലുള്ളതും,ഭാവി പ്രവര്‍ത്തനങ്ങളെയും പറ്റിവിവരിച്ചു സംസാരിച്ചു,സമൂഹത്തിന്റെ വ്യത്യസ്ഥ   മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന വെക്തികള്‍ക്ക് നല്‍കുന്ന പഴശ്ശിരാജ അവാര്‍ഡിനര്‍ഹാനായ ശ്രീ സൈമണ്‍ വര്‍ഗീസിനെ ശ്രീ സണ്ണി കവലക്കാട്ട് പൊന്നാടയണീച്ച് ആദരിച്ചു. സുഹ്റാ ഹോം & ടെവലപ്പ്‌മെന്റിന്റെ മാനാജിംഗ് ഡയരക്ടറും,ഈ മെഗാ പ്രോഗ്രാമിന്റെ സ്പോണ്‍സാറുമായ ശ്രീ സഗീര്‍  ‍ഹൈദ്രോസ്‌ അസ്സോസ്സിയെഷനോടുള്ള നന്ദി അറിയീച്ചു,അസോസിയേഷന്‍  വൈസ് പ്രസിഡന്‍ണ്ടും പ്രോഗ്രാമിന്റെ കണ്‍വീനറുമായ ശ്രീ സെബാസ്റ്റ്യന്‍ വതുക്കാടന്‍ സദസ്സിനെ സ്വാഗതം ചെയ്തു പ്രസംഗിച്ചു ,വനിതാ വേദി പ്രസിഡന്റ് ശ്രീമതി സൂസന്‍ സെബാസ്റ്റ്യന്‍ ,കളിക്കളം പ്രസിഡന്റ് കുമാരി രുചിത്ര ദിനേശ് എന്നിവര്‍ ആശംസാ പ്രസ്സംഗം നടത്തി. അസോസിയേഷന്‍ ട്രഷറര്‍ ശ്രീ ജെല്‍സന്‍ അക്കര നന്ദി പ്രകാശനം നടത്തി. പത്ത്‌ -  പന്ത്രണ്ടു ക്ലാസ്സുകളില്‍ ഉന്നത മാര്‍ക്ക് നേടിയ കുട്ടികളെ ആദരിച്ചതോടൊപ്പം അവര്‍ക്കുള്ള അവാര്‍ഡുകള്‍ കുമാരി അഫ്റ റാഫി പടിയത്ത് ,കുമാരി സ്റ്റെഫി സണ്ണി കവലക്കാട്ട് ,ശ്രീമതി മിഷ ജെല്സണ്‍  അക്കര ,എന്നിവര്‍ വിതരണം ചെയ്തു, ഈ ഓണം ഈദ്‌ ഗാല പരിപാടി സുഹറഹോം &ടെവലപ്മെന്റ്റ് ,വെസ്റ്റേണ്‍ യൂണിയന്‍ എക്സ്ചേഞ്ച് എന്നിവര്‍ സ്പോണ്‍സര്‍ ചെയ്തു, തുടര്‍ന്ന് സാംസ്കാരിക പരിപാടികള്‍ അരങ്ങേറി ,ജുഗല്‍ ബന്ധി ,തിരുവാതിരക്കളി ,മാര്‍ഗംക്കളി തുടങ്ങിയ ഇനങ്ങള്‍ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.പ്രശസ്ത പിന്നണി ഗായകരും ,അവതാരകരുമായ മിസ്സ്‌ സിസലി  അബ്രഹാം,മിസ്സ്‌ സൈറാ  സലിം,ശ്രീ സജിഷ് കുട്ടനെല്ലൂര്‍ ,ശ്രീ സലിഷ് ശ്യാം ,ശ്രീ മിഥുന്‍ പയ്യോളി  തുടങ്ങിയവരുടെ പരിപാടികള്‍ ജനങ്ങളെ കോരിത്തരിപ്പിച്ചു, പാരമ്പര്യ രീതിയിലുള്ള ഓണ സദ്ദ്യയും ഉണ്ടായിരുന്നു

2010, നവംബർ 19, വെള്ളിയാഴ്‌ച

ഇരട്ടപുഴയില്‍ വീട് കത്തി നശിച്ചു; യുവാവിന് പൊള്ളലേറ്റു

കെ എം അക്ബര്‍ 
ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴയില്‍ ഓലമേഞ്ഞ വീട് കത്തിനശിച്ചു. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. കോളനിപടി കാളീരകത്ത് ശ്രീനിവാസന്റെ വീടാണ് കത്തിനശിച്ചത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11 ഓടെയായിരുന്നു സംഭവം. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ അയല്‍വാസി നാലകത്ത് തിരുത്തിക്കാട്ട് റസാഖി(35)നാണ് പൊള്ളലേറ്റു. വീട്ടിലുണ്ടായിരുന്ന ടി.വി, ഫാന്‍, തുടങ്ങി ഗൃഹോപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഓടി കൂടിയ അയല്‍വാസികളാണ് തീ അണച്ചത്.

ഒമാന്റെ നാല്‍പതാം ദേശീയദിനാഘോഷത്തിനു രാജകീയ തുടക്കം

മസ്കറ്റ്: വികസനപാതയില്‍ വിജയഭേരി മുഴക്കി ഒമാന്റെ നാല്‍പതാം ദേശീയദിനാഘോഷത്തിനു രാജകീയ തുടക്കം. രാജ്യത്തിന്റെ കരുത്തും കുതിപ്പും പ്രകടമാക്കി സൈനിക ബാന്‍ഡിന്റെ അകമ്പടിയോടെ നടന്ന പരേഡ് ആയിരങ്ങള്‍ക്ക് ആവേശമായി. രാഷ്ട്രനേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഹിസ്ന്‍ അല്‍ ഷുമൂഖില്‍ നടന്ന പരേഡില്‍ പങ്കെടുത്തു. റോയല്‍ ആര്‍മി ഒാഫ് ഒമാന്‍, എയര്‍ഫോഴ്സ്, നേവി, റോയല്‍ ഗാര്‍ഡ് ഒാഫ് ഒമാന്‍ തുടങ്ങിയവയുടെ സംഗീത ട്രൂപ്പുകളും പരേഡില്‍ അണിനിരന്നു. പരേഡിന് അശ്വാരൂഢ സേന അകമ്പടി നല്‍കി. വിവിധ ദിവസങ്ങളിലായി നടക്കുന്ന കലാ-സാംസ്കാരിക പരിപാടികളില്‍ സാധാരണക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ പങ്കെടുക്കും. കുട്ടികള്‍ ഒരുക്കുന്ന കലാപരിപാടികളും ഉണ്ടാകും. വര്‍ണാഭമായ കരിമരുന്നു പ്രയോഗമാണു മറ്റൊരു പ്രത്യേകത.
1970 ല്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് ഭരണസാരഥ്യം ഏറ്റെടുത്തശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളുടെ സുവര്‍ണശോഭ എല്ലായിടത്തും പ്രകടം. വഴിയോരങ്ങളും ഷോപ്പിങ് മാളുകളും വീടുകളും സ്ഥാപനങ്ങളും അലങ്കാരദീപങ്ങളില്‍ കുളിച്ചുനില്‍ക്കുകയാണ്. അടുത്തമാസം പകുതിവരെ നീളുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ യുഎഇ അടക്കമുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും എത്തിക്കഴിഞ്ഞു.
ഗള്‍ഫിലെ കേരളം എന്നറിയപ്പെടുന്ന സലാലയില്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ദേശീയദിനം പ്രമാണിച്ചു സുല്‍ത്താന്‍ ഖാബൂസിനു ലോകനേതാക്കളുടെ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ വിദേശ രാഷ്ട്രത്തലവന്‍മാര്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു

2010, നവംബർ 18, വ്യാഴാഴ്‌ച

ഇന്ത്യന്‍ പ്രസിഡന്‍റെ പ്രതിഭ പാട്ടീല്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം അബുധാബിയില്‍ എത്തും

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുധാബി: ഇന്ത്യന്‍ പ്രസിഡന്‍റെ പ്രതിഭ പാട്ടീല്‍ 5 ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം  21 നു വൈകീട്ട് യു.എ.ഇ.തലസ്ഥാനമായ അബുധാബിയില്‍ എത്തും. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളും ക്യാബിനറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യാപാര പ്രമുഖരും  ഉള്‍പ്പെടെ നൂറോളം പേരാണ് രാഷ്ട്രപതിയോടപ്പം പ്രതിനിധി സംഘത്തില്‍ ഉണ്ടാകുക എന്ന് ഇന്ത്യന്‍ അംബാസിഡര്‍ എം.കെ.ലോകേശ് അറിയിച്ചു. യു.എ.ഇ. പ്രെസിടെന്റ് അബുദാബി ഭരണാധികാരിയുമായ ശൈക്: ഖലീഫ ബിന്‍ ശയ്ദ് അല്‍ നഹയാനുമായി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തും. 22 നു രാവിലെയാണ് ഔദ്യോഗിക കൂടികാഴ്ച. വൈകീട്ട് 7 നു ഇന്ത്യന്‍ സോഷ്യല്‍ സെന്റെര്‍ സന്ദര്‍ശിക്കും 1000 പേര്‍ക്കാണ് പ്രത്യേക ക്ഷണകത്ത് നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ കമ്മ്യുണിറ്റി സെന്റെരാണ് ഇന്ത്യന്‍ സോഷ്യല്‍ സെന്‍റെര്‍. ഇവിടെ രാഷ്‌ട്രപതി പൊതു സമൂഹത്തെ അഭിസംബോധനം  ചെയ്യും.
23 നു രാവിലെ 10 മണിക്ക് അബുധബി ഇന്ത്യന്‍ ഇസ്ലമിക് സെന്റെര്‍ ഉത്ഘാടന ചടങ്ങില്‍ രാഷ്‌ട്രപതി പങ്കെടുക്കും. ഇത് രാഷ്‌ട്രപതി പ്രതിഭ പാട്ടീലും  അബുധാബി കിരീടാവകാശിയും യു.എ.ഇ.സായുധ സുപ്രീം കമാന്‍ഡറുമായ ഷൈഖ് മുഹമ്മദ് ബിന്‍ ശയെദ് അല്‍ നഹയന്‍ സംയുക്തമായി ഉത്ഘാടനം നിര്‍വ്വഹിക്കും. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി  യാണ് ഈ സെന്റെരിനു തറക്കല്‍ ഇട്ടത്. പലവിധ കാരണങ്ങളാല്‍ ഇതിന്‍റെ ഉത്ഘാടനം നീണ്ടു പോകുകയായിരുന്നു. 23 നു ഉച്ചക്ക് ഇന്ത്യന്‍ സ്കൂളില്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുമായി രാഷ്ട്രപതി പ്രത്യേക കൂടികാഴ്ച നടത്തും. കൂടാതെ അബുദാബി കോമേര്‍സ് ആന്‍ഡ്  ഇന്‍ഡസ്ട്രി സന്ദര്‍ശനവും അബുദാബിയില പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
24,25,തിയ്യതികളിലാണ് ദുബൈ, ഷാര്‍ജ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. 24 നു ദുബായില്‍ യു.എ.ഇ.വൈസ് പ്രസിഡന്ടും   പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയും ആയ ഷൈക് മൊഹമ്മെദ് ബിന്‍ രഷീദ് അല്‍ മക്തൂം മായി കൂടിക്കാഴ്ച നടത്തും. കൂടികാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള കരാറുകളില്‍ ഒപ്പുവേക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ മിഡില്‍ ഈസ്റ്റിലെ ഇരു രാജ്യങ്ങക്കും പൊതുവായി താല്പര്യമുള്ള പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്തും. ഇന്ത്യന്‍ കോണ്‍ സലേറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യുണിറ്റി വേല്‍ഫെയര്‍ വിഭാഗം ദുബൈ കേന്ത്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വര്‍ക്കേര്‍സ് റി സോര്‍സ് സെന്‍റെര്‍ ഉത്ഘാടനം ദുബൈ ഇന്ത്യന്‍ ക്ലബില്‍ നിര്‍വ്വഹിക്കും. ദുബൈ ചേംബര്‍ ഓഫ് കൊമെര്സ്  ഇന്‍ഡസ്ട്രിയില്‍ വ്യവസായ രംഗത്തെ പ്രമുഖര്‍ക്കൊപ്പം പ്രത്യേക അഭിമുഖം നടത്തും ഇതോടപ്പം ദുബൈ അക്കാദമി സിറ്റി സന്ദര്‍ശനം നടത്തും. 25 നു രാവിലെ രാഷ്ട്ര പതി ഷാര്‍ജ യിലെ ഇന്ത്യന്‍ ട്രേഡ് സെന്‍റെര്‍ ഉത്ഘാടനം നിര്‍വ്വഹിക്കും. ഇത് ഇന്ത്യന്‍ എംബസിയുടെ കീഴില്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമെര്സ് ആന്‍ഡ് ഇന്ടസ്ട്രി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇതിനു ശേഷം വൈകീട്ടോടെ സിറിയന്‍ സന്ദര്‍ശനത്തിനായി തലസ്ഥാനമായ ദാമാസ്ക്കസ്സിലേക്ക് രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ യാത്ര തിരിക്കും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ഉപരി വര്‍ഗ്ഗത്തിന് കാര്യമായ ലാഭമാണങ്കിലും 93 % സാധാരണക്കാര്‍ക്ക് കാര്യമായ പ്രതീക്ഷയൊന്നും വെച്ചു പുലര്‍ത്തുന്നില്ല. രാഷ്‌ട്രപതി സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ സാംസ്ക്കാരിക കേന്ത്രങ്ങളിലും സാധാരണക്കാര്‍ക്ക് പ്രവേശനം അന്യമാണ്. രാഷ്ട്രപതിയുടെ സന്ദര്‍ശനം യു.എ.ഇ.യിലെ മാധ്യമങ്ങള്‍ക്ക് കാര്യമായ വാര്‍ത്ത‍ ആയി തീര്‍ന്നിട്ടില്ല.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പുതിയ മന്ദിരം ഇന്ത്യന്‍ പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്യും

അബുദാബി: തലസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത ഇന്ത്യന്‍ സംഘടനകളിലൊന്നായ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പുതിയ മന്ദിരം 23നു രാവിലെ 10നു നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്യും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു കെട്ടിടം ഒൌദ്യോഗികമായി കൈമാറുക. 1.20 കോടി ദിര്‍ഹം മുതല്‍ മുടക്കില്‍ അബുദാബി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ സെന്റര്‍ മന്ദിരം ഇന്ത്യന്‍ മുസ്ലിം സമൂഹത്തിന്റെ രാജ്യത്തെ ഏക സര്‍ക്കാര്‍ അംഗീകൃത പ്രവര്‍ത്തന കേന്ദ്രമാണ്. സെന്ററില്‍ തുടക്കം മുതലേയുള്ള ഭൂരിഭാഗം പ്രവര്‍ത്തകരും അംഗങ്ങളും മലയാളികളാണ്. 1971ല്‍ അബുദാബിയില്‍ സ്ഥാപിതമായ ഇസ്ലാമിക് സെന്ററിന് 1973ലാണ് യുഎഇ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്.
തലസ്ഥാന നഗരിയിലെ മദീനാ സായിദില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്ററിന് 1981 ലാണ് യുഎഇ രാഷ്ട്രപിതാവും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ സൌജന്യമായി സ്ഥലം അനുവദിച്ചത്. തുടര്‍ന്ന് 1981 മേയില്‍ യുഎഇ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി  ഈ സ്ഥലത്തു പുതിയ മന്ദിരത്തിനു ശിലാസ്ഥാപനം നടത്തുകയും ചെയ്തു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ മന്ദിരനിര്‍മാണം വൈകുകയായിരുന്നു. യുഎഇയിലെ വ്യവസായപ്രമുഖനും സെന്ററിന്റെ മുഖ്യരക്ഷാധികാരിയുമായ എം. എ. യൂസഫലി നടത്തിയ നിരന്തര ശ്രമത്തെ തുടര്‍ന്നാണു കെട്ടിടനിര്‍മാണം 2008ല്‍ ആരംഭിച്ചത്.
2700 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഈ വര്‍ഷമാദ്യം പണിപൂര്‍ത്തീകരിച്ച സെന്ററില്‍ ആയിരം പേര്‍ക്കിരിക്കാവുന്ന പ്രധാന ഒാഡിറ്റോറിയവും 400 പേരെ ഉള്‍ക്കൊള്ളാന്‍ സൌകര്യമുള്ള ബാല്‍ക്കണിയും 100 പേരെ ഉള്‍ക്കൊള്ളാവുന്ന രണ്ടു മിനി ഒാഡിറ്റോറിയങ്ങളും ഉണ്ട്. ലൈബ്രറി, റീഡിങ് റൂം, കംപ്യൂട്ടര്‍ പഠന സൌകര്യം, ഹെല്‍ത്ത് ക്ളബ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. സെന്റര്‍ അംഗങ്ങള്‍ക്കു പുറമെ ഇന്ത്യന്‍ സമൂഹത്തിന്റെ വൈജ്ഞാനികവും സാംസ്കാരികവും സാമൂഹികപരവുമായ ഉന്നമനത്തിനു സഹായകമായ സെന്ററിനു കീഴില്‍ 1200 വിദ്യാര്‍ഥികള്‍ സിബിഎസ്ഇ സിലബസില്‍ പഠിക്കുന്ന അല്‍നൂര്‍ ഇസ്ലാമിക് സ്കൂളും പ്രവര്‍ത്തിക്കുന്നു.
വേനലവധിക്കാലത്തു സെന്ററിനു കീഴില്‍ നടക്കുന്ന സമ്മര്‍ ക്യാംപ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേതൃത്വ പരിശീലനവും കലാ സാംസ്കാരിക വികസനവും നല്‍കുന്നു. ഇന്ത്യാ അറബ് സാംസ്കാരിക ബന്ധം സുദൃഢമാക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ പ്രവാസി ഇന്ത്യക്കാരുടെ ഒട്ടേറെ പ്രശ്നങ്ങളില്‍ യഥാസമയം ക്രിയാത്മകമായി ഇടപെടാനുള്ള പ്രവര്‍ത്തനങ്ങളിലും മുന്നിലാണ്. യുഎഇ സാമൂഹിക കാര്യമന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ എല്ലാ വര്‍ഷവും ജനാധിപത്യ രീതിയിലാണു സെന്ററിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പു സുതാര്യതയോടെ നടക്കുന്നത്. പി. ബാവഹാജി (പ്രസിഡന്റ്), മൊയ്തു കടന്നപ്പള്ളി (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ അസീസ് കാളിയാടന്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ഭരണ സാരഥ്യം വഹിക്കുന്നത്.

ആലൂര്‍ നുസ്റത്തുല്‍ ഇസ്ലാം സംഘത്തിന് പുതിയ സാരഥികള്‍

അബൂദാബി: യു എ ഇ ലെ  മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആലൂര്‍ യു എ ഇ നുസ്റത്തുല്‍ ഇസ്ലാം സംഘത്തിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഖാദര്‍ തോട്ടിയുടെ അധ്യക്ഷതയില്‍ അബൂദാബിയില്‍ ചേര്‍ന്നു. വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു പാസ്സാക്കി.
 പുതിയ വര്‍ഷത്തെ ഭാരവാഹികളായി ടി.എ. ഖാദര്‍ തൊട്ടി (പ്രസിഡണ്ട്‌) എ.ടി. അബ്ദുല്‍ഖാദര്‍, കെ.എം ബഷീര്‍ (വൈസ് പ്രസിഡണ്ട്‌) എ.ടി. റഫീഖ്  (ജനറല്‍ സിക്രട്ടറി) എ.ടി.അബു, എ.എം. കബീര്‍ (ജോയിന്‍റ് സിക്രട്ടറി) ടി.കെ. മൊയിതീന്‍ കുഞ്ഞി (ട്രഷറര്‍) ആലൂര്‍ ടി.എ. മഹമൂദ് ഹാജി  (ചെയര്‍മാന്‍) എന്നിവരെ യോഗം ഐക്യ കണ്‍ടേണ  തിരഞ്ഞെടുത്തു. ആലൂര്‍ ടി.എ. മഹമൂദ് ഹാജി  റഫീഖ് വാടല്‍, മൈക്കുഴി അബ്ദുല്‍ റഹ്മാന്‍, എ.സമീര്‍, എ.എം മുനീര്‍, എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. മൊയിതീന്‍ കുഞ്ഞി സ്വാഗതവും റഫീഖ് എ.ടി. നന്ദിയും പറഞ്ഞു.

2010, നവംബർ 14, ഞായറാഴ്‌ച

ഓടിക്കൊണ്ടിരിക്കെ ടയര്‍ ഊരിത്തെറിച്ച് ലോറി കാനയിലേക്ക് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്

കെ എം അക്ബര്‍
ചാവക്കാട്: ഒരുമനയൂര്‍ ഓടിക്കൊണ്ടിരിക്കെ ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി ദേശീയപാതക്കരുകിലെ കാനയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശികളായ തച്ചുപുറത്ത് സുമേഷ്(28), സഹോദരന്‍  വിബിന്‍ (26)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച വൈകീട്ട് നാലോടെ ഒരുമനയൂര്‍ വില്ല്യംസിലായിരുന്നു അപകടം. ഐസ് കയറ്റി പൊന്നാനിയിലേക്ക് പോകുകയായിരുന്നു ലോറി.  

ടിപ്പര്‍ ലോറി കാറിലിടിച്ച് യുവതിക്ക് പരിക്ക്

കെ എം അക്ബര്‍
ചാവക്കാട്: അകലാട് ദേശീയപാത 17ല്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിലിടിച്ച് യുവതിക്ക് പരിക്ക്. കാസര്‍ഗോഡ് പരപ്പര വീട്ടില്‍ രഹന(34)ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച ഉച്ചക്ക് 2.30 ഓടെ അകലാട് മൊയ്തീന്‍ പള്ളിക്കടുത്ത് വെച്ചാണ് അപകടം. കാസര്‍ഗോഡ് നിന്നും എട്ടംഗ കുടുംബവുമൊന്നിച്ച് ചാവക്കാട്ടേക്ക് വരികയായിരുന്ന കാര്‍ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2010, നവംബർ 13, ശനിയാഴ്‌ച

പാഠ പുസ്തകങ്ങള്‍ എത്തിയില്ല; അധ്യാപകര്‍ വലഞ്ഞു

കെ എം അക്ബര്‍
ചാവക്കാട്: പാഠപുസ്തകങ്ങള്‍ സ്കൂളില്‍ എത്തുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് അവധി ദിവസമായ ഇന്നലെ സ്കൂളുകളില്‍ പ്രധാനധ്യാപകനും സൊസൈറ്റി സെക്രട്ടറിയും കാത്തിരുന്നത് ഏഴു മണിക്കൂര്‍. എന്നാല്‍ പുസ്തകങ്ങള്‍ എത്താതായതോടെ അഞ്ചു മണിക്ക് ഓഫീസ് പൂട്ടി അധ്യാപകര്‍ നിരാശരായി മടങ്ങി. എ.ഇ.ഒ ഓഫീസില്‍ നിന്നാണ് ഇതു സംബന്ധിച്ച് സ്കൂളുകളിലേക്ക് നിര്‍ദേശമെത്തിയത്. ഇതേ തുടര്‍ന്ന് മേഖലയിലെ സ്കൂളുകളില്‍ പ്രധാനധ്യാപകനും സൊസൈറ്റി സെക്രട്ടറിയും പുസ്തകത്തിനായി കാത്തിരുന്നു. ഉച്ച വരെ കാത്തിരുന്ന് പുസ്തകം ലഭിക്കാതായതോടെ അധ്യാപകര്‍ അന്വേഷിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള മറുപടി. എന്നാല്‍ അഞ്ചുമണി വരെ യാതൊരു വിവരവും ഉണ്ടായില്ല. അവധി ദിവസമായ ഇന്നലെ പല പ്രധാനധ്യാപകരും വിഹാഹ ചടങ്ങുകളടക്കമുള്ള പരിപാടികള്‍ ഒഴിവാക്കിയാണ് ഓഫീസില്‍ കാത്തിരുന്നത്.

ഗുരുവായൂര്‍ നിന്നും ശബരിമലയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് പരിഗണിക്കും: മന്ത്രി ജോസ് തെറ്റയില്‍

കെ എം അക്ബര്‍
ഗുരുവായൂര്‍: ശബരിമല സീസണില്‍ ഗുരുവായൂര്‍ നിന്നും പുതിയ രണ്ട് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ആരരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.  ചെയര്‍മാന്‍ ടി ടി ശിവദാസന്റെ നിവേദനത്തെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ ടി ടി ശിവദാസന്‍, വൈസ് ചെയര്‍മാന്‍ ഗീതാ ഗോപി, സതികുമാര്‍, മഹിമാ രാജേഷ്, രാജന്‍, മുഹമ്മദ് യാസീന്‍, രാജേഷ് സംസാരിച്ചു.

മലയാളികള്‍ക്കായി ഈട്ഗാഹുകള്‍ ഒരുങ്ങുന്നു


ബലിപെരുന്നാള്‍ ദിവസം മലയാളികള്‍ക്കായി ഗള്‍ഫു നാടുകളില്‍ ഈട്ഗാഹുകള്‍ ഒരുങ്ങുന്നു

ദുബൈ: ബലിപെരുന്നാള്‍ ദിവസം മലയാളികള്‍ക്കായി ഒരുങ്ങുന്ന ഷാര്‍ജക്രികറ്റ് സ്റ്റേഡിയത്തിനടുത്തുള്ള ഈദ്ഗാഹിനു  ഹുസൈന്‍ സലഫിയും അല്‍ഖൂസിലുള്ള അല്‍മനാര്‍ ഈദ്ഗാഹിനു അബ്ദുസ്സലാം മോങ്ങവും നേത്യത്വം നല്‍കും. 
കേരളത്തിനകത്തും പുറത്തും  അറിയപ്പെടുന്ന പ്രമുഖ പണ്ഡിതനാണു ഹുസൈന്‍ സലഫി. ഷാര്‍ജയിലെ മലയാള ജുമുഅ: ഖുതുബ നടക്കുന്ന മസ്ജിദുല്‍ അസീസിലെ ഖത്വീബ് കൂടിയാണു അദ്ദേഹം. ദേരയിലെ റാഷിദ് ബിന്‍ ദല്‍മൂഖ് മസ്ജിദില്‍ ജുമുഅ: ഖുതുബ നടത്തുന്ന അബ്ദുസ്സലാം മോങ്ങം ദുബായിലെ ഏറെ പ്രശസ്തമായ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ കൂടിയാണു.
ഷാര്‍ജ ക്രികറ്റ് സ്റ്റേഡിയത്തിനും ഫ്രൂട്ട്സ് ആന്റ് വെജിറ്റബ്ള്‍ മാര്‍ക്കറ്റിനുമിടയിലാണു ഈദ്ഗാഹ് നടക്കുന്ന ഷാര്‍ജ ഫുട്ബാള്‍ ക്ലബ് മൈതാനം.  കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈദ്ഗാഹ് നടക്കുന്ന അല്‍മനാര്‍ ഈദ്ഗാഹ് ഇതിനകം തന്നെ മലയാളികള്‍ക്കിടയില്‍ സുപരിചിതമാണു. ഷാര്‍ജയില്‍ ഇതാദ്യമായാണു മലയാള ഖുതുബയോടുകൂടി ഈദ്ഗാഹ് നടക്കുന്നത്.
അല്‍മനാറില്‍ ആറായിരത്തിലധികം പേര്‍ക്കും ഷാര്‍ജയില്‍ പന്തീരായിരത്തോളം പേര്‍ക്കും നമസ്കാരിക്കുവാനുള്ള സൌകര്യമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഇരു ഈദ്ഗാഹുകളിലും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയîാന്‍ വിഫുലമായ സൌകര്യം ഏര്‍പ്പെടുത്തുമെന്നും കോര്‍ഡിനേറ്റര്‍മാരായ സി.എ.മുഹമ്മദ് അസ്ലം, അഷ്റഫ് പടന്ന എന്നിവര്‍ അറിയിച്ചു. വുദു (അംഗശുദ്ധി) എടുത്തായിരിക്കായിരിക്കണം വിശ്വാസികള്‍ ഈദ്ഗാഹുകളില്‍ എത്തേണ്ടതെന്നും അവര്‍ അറിയിച്ചു. യു.എ.ഇ.യിലെല്ലായിടത്തും ഇതിന്റെ പ്രചരണം നടത്തികഴിഞ്ഞു. അറഫദിനം രണ്ട് ഈദ്ഗാഹുകളിലും നോംബുതുറ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഷാര്‍ജ, മനാര്‍ ഈദ്ഗാഹ് സമിതി യോഗങ്ങള്‍ യഥാക്രമം റഫീഖ് ഷാര്‍ജ, എ.പി. അബ്ദുസ്സമദ് സാബില്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഈദ്ഗാഹ് സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് :
Arif Zain & CA Aslam055 3460387,  050 6799279

2010, നവംബർ 12, വെള്ളിയാഴ്‌ച

തൈക്കാട് വീട് കുത്തിത്തുറന്ന് പണം കവര്‍ന്നു

ഗുരുവായൂര്‍: തൈക്കാട് പള്ളിറോഡിനടുത്തെ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച. അലമാര കുത്തിത്തുറന്ന് 19,000 രൂപ കവര്‍ന്നു. തട്ടായില്‍ ഉമര്‍ ശരീഫിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ തൈക്കാട് പുഴങ്ങരയില്ലത്ത് സുലെമാനും കുടുംബവുമാണ് താമസിച്ചിരുന്നത്. സുലൈമാന്റെ ഭാര്യയുടെ ബന്ധുവിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി വീടു പൂട്ടി പോയതായിരുന്നു കുടുംബം. വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്ലും വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അകത്തെ മൂന്ന് വാതിലുകള്‍ തകര്‍ത്തു. രണ്ട് ഇരുമ്പ് അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മേശ കുത്തിത്തുറന്ന ശേഷമാണ് പണം കവര്‍ന്നത്. ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി. മേഖലയില്‍ കവര്‍ച്ച പതിവായത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.

ചാവക്കാട് കടല്‍തീരത്ത് അപ്രതീക്ഷിത കടലേറ്റം; ലക്ഷങ്ങളുടെ നാശം

രണ്ട് വള്ളങ്ങള്‍ തകര്‍ന്നു; പത്തോളം വീടുകളില്‍ വെള്ളം കയറി
കെ എം അക്ബര്‍
ചാവക്കാട്: അപ്രതീക്ഷിതമായുണ്ടായ കടലേറ്റം തീരദേശ മേഖലയില്‍ വ്യാപകനാശം വിതച്ചു. രണ്ട് മല്‍സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു. കരയില്‍ കയറ്റിവെച്ച രണ്ട് വള്ളം കടലിലേക്ക് ഒഴുകി പോയി. പത്തോളം വീടുകളില്‍ വെള്ളം കയറി. എടക്കഴിയൂര്‍, പുത്തന്‍കടപ്പുറം, ബ്ളാങ്ങാട്, മുനക്കകടവ് തീരങ്ങളിലാണ് അപ്രതീക്ഷിത കടലേറ്റം നാശം വിതച്ചത്. എടക്കഴിയൂര്‍ കടല്‍തീരത്ത് കയറ്റി വെച്ചിരുന്ന തിരുവത്ര ആനത്തലമുക്ക് കുന്നത്ത്വീട്ടില്‍ ഷാഹുവിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍വള്ളവും ചെറുവഞ്ചിയുമാണ് തകര്‍ന്നത്.
വള്ളങ്ങള്‍ ശക്തമായ കാറ്റില്‍ കൂട്ടിയിടിച്ച് തകരുകയായിരുന്നു. കടലിലേക്ക് ഒലിച്ചു പോയ ഈ വള്ളങ്ങള്‍ അരകിലോ മീറ്റര്‍ അകലെ കാജാ കമ്പനി കടല്‍ തീരത്ത് അടിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മല്‍സ്യബന്ധന ഉപകരണങ്ങള്‍ കടലില്‍ നഷ്ടപ്പെട്ടു. ബ്ളാങ്ങാട് കടപ്പുറത്ത് കയറ്റി വെച്ചിരുന്ന എടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിമിന്റെ സുഹൈര്‍ വള്ളമാണ് കടലിലേക്ക് ഒഴുകിപോയി കാണാതായത്. പൊന്നാനി വരെ തിരച്ചില്‍ നടത്തിയെങ്കിലും വള്ളം കണ്ടെത്താനായില്ല. ബ്ളാങ്ങാട് കടല്‍ തീരത്തു നിന്നും ഒഴുകിപ്പോയ അമീറലിയുടെ വള്ളം മണിക്കൂറുകള്‍ക്ക് ശേഷം പുത്തന്‍കടപ്പുറത്ത് കണ്ടെത്തി. ഇതിലുണ്ടായിരുന്ന മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. കടപ്പുറം മുനക്കകടവില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി. അഴിമുഖം ചൂളകടവില്‍ രാജന്‍, പൊറ്റയില്‍ സുരേഷ്, പടുമാട്ടുമ്മല്‍ രാധ, പുളിക്കല്‍ അബു, മന്ദലാംകുന്ന് കുഞ്ഞി, കുറുപ്പശേരി ലാലസന്‍, പൊറ്റയില്‍ തങ്ക തുടങ്ങിയവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. 

മഴ: തീരദേശ മേഖലയില്‍ ഉണക്കമല്‍സ്യ കയറ്റുമതി രംഗത്ത് കാല്‍ കോടിയോളം രൂപയുടെ നഷ്ടം

കെ എം അക്ബര്‍
ചാവക്കാട്: മഴയെ തുടര്‍ന്ന് തീരദേശ മേഖലയിലെ ഉണക്കമല്‍സ്യ കയറ്റുമതി നിലച്ചു. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് കാല്‍ കോടിയോളം രൂപയുടെ നഷ്ടം നേരിട്ടു. തീരദേശ മേഖലയില്‍ എടക്കഴിയൂര്‍, പുത്തന്‍കടപ്പുറം, പഞ്ചവടി കടല്‍ തീരങ്ങളിലാണ് പ്രധാനമായും മല്‍സ്യം ഉണക്കി കയറ്റുമതി ചെയ്യുന്നത്. ഇതിനായി നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. ഉണക്കമല്‍സ്യ കയറ്റുമതി നിലച്ചതോടെ ഇവര്‍ ദുരിതത്തിലാണ് കഴിയുന്നത്. ഇവര്‍ക്കു പുറമെ തദേശീയരായ സ്ത്രീകളടക്കമുള്ളവരും തൊഴിലെടുക്കുന്നുണ്ട്. ഒരാള്‍ക്ക് 350 മുതല്‍ 400 രൂപ വരെയാണ് കൂലി. തമിഴ്നാട്ടിലെ കോഴിഫാമുകളിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും ഉണക്കമല്‍സ്യം കയറ്റുമതി ചെയ്യുന്നത്. മഴയെ തുടര്‍ന്ന് ഉണക്കമല്‍സ്യം നശിച്ചതോടെ കിലോക്ക് 15 മുതല്‍ 20 രൂപ വരെ ഉണ്ടായിരുന്ന ഉണക്കമല്‍സ്യത്തിന് ഇപ്പോള്‍ എട്ടു മുതല്‍ 12 വരെ വിലയിടിഞ്ഞിരിക്കുകയാണ്. 

കടലേറ്റം: ഫൈബര്‍ വള്ളങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
ചാവക്കാട്: കടലേറ്റം ശക്തമായതിനെ തുടര്‍ന്ന് ബ്ളാങ്ങാട് കടല്‍തീരത്ത് കയറ്റി വെച്ചിരുന്ന നൂറു കണക്കിന് ഫൈബര്‍ വള്ളങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് ശക്തമായ കടലേറ്റത്തോടൊപ്പം കാറ്റും ആഞ്ഞു വീശിയത്. കാറ്റില്‍പ്പെട്ട് ആടിയുലഞ്ഞ വള്ളങ്ങള്‍ കൂട്ടിയിടിച്ച് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് കടലില്‍ തങ്ങല്‍പണിയലേര്‍പ്പെട്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനം ഉപേക്ഷിച്ച് തിരിച്ചെത്തി.

മണ്ണില്‍ പൊന്ന് വിളയിക്കാന്‍ 'മണ്ണിലെ നിധി'യുമായി അധ്യാപകരും വിദ്യാര്‍ഥികളും


ചാവക്കാട്: പുത്തന്‍ കടപ്പുറം മണ്ണില്‍ പൊന്ന് വിളയിക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും ഒത്തൊരുമിച്ച് രംഗത്തിറങ്ങി. പുത്തന്‍കടപ്പുറം ഹിദായത്തുല്‍ ഇസ്ലാം എല്‍.പി.സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് സ്കൂളിലേക്കാവശ്യമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിനായി ‘മണ്ണിലെ നിധി’യെന്ന പേരില്‍ കൃഷി ആരംഭിച്ചത്. വാര്‍ഡ് കൌണ്‍സിലര്‍ ഫാത്തിമാ ഹനീഫ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ എം അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു.  അധ്യാപകരായ ഹാജി മുഹഹമ്മദ്,അഷ്റഫ്, സിമി, റിമി സംസാരിച്ചു. 

മണ്ണില്‍ പൊന്ന് വിളയിക്കാന്‍ 'മണ്ണിലെ നിധി'യുമായി അധ്യാപകരും വിദ്യാര്‍ഥികളും

കെ എം അക്ബര്‍ 
ചാവക്കാട്: പുത്തന്‍ കടപ്പുറം മണ്ണില്‍ പൊന്ന് വിളയിക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും ഒത്തൊരുമിച്ച് രംഗത്തിറങ്ങി. പുത്തന്‍കടപ്പുറം ഹിദായത്തുല്‍ ഇസ്ലാം എല്‍.പി.സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് സ്കൂളിലേക്കാവശ്യമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിനായി ‘മണ്ണിലെ നിധി’യെന്ന പേരില്‍ കൃഷി ആരംഭിച്ചത്. വാര്‍ഡ് കൌണ്‍സിലര്‍ ഫാത്തിമാ ഹനീഫ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ എം അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു.  അധ്യാപകരായ ഹാജി മുഹഹമ്മദ്,അഷ്റഫ്, സിമി, റിമി സംസാരിച്ചു.

തൃശൂര്‍ മൃഗശാലയില്‍ രാജവെമ്പാല

തൃശൂര്‍: മൃഗശാലയില്‍ രാജവെമ്പാലയെ കൊണ്ടുവന്നു. 10 അടി നീളമുള്ള രാജവെമ്പാലയെ തട്ടേക്കാട് വനത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് വനംവകുപ്പുകാര്‍ ചികിത്സയ്ക്കായാണ് ഇവിടെ എത്തിച്ചത്. മൃഗശാലയില്‍ ഉണ്ടായിരുന്ന രാജവെമ്പാല മൂന്നുമാസം മുമ്പ് ചത്തു. രാജവെമ്പാലയെ ഇവിടെ തന്നെ പരിപാലി ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

വര്‍ണക്കാവടികള്‍ ആടിത്തിമര്‍ത്തു,പറമ്പന്തള്ളി ഷഷ്ഠിക്ക് ആയിരങ്ങളെത്തി

പാവറട്ടി: ഭക്തിയുടെയും ഉത്സവാഘോഷങ്ങളുടെയും നിറവില്‍ മുല്ലശേരി പറമ്പന്തള്ളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് ആയിരങ്ങളെത്തി.
ഇന്നലെ രാവിലെ ക്ഷേത്ര നട തുറന്നതോടെ പൂജകള്‍ക്കും വിവിധ അഭിഷേകങ്ങള്‍ക്കുമായി ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ഒഴുകി തുടങ്ങിയിരുന്നു.
വൃതാനുഷ്ഠാനങ്ങളോടെ ശൂലധാരികളായ നൂറുകണക്കിന് മുരുകഭക്തര്‍ ഉടുക്കുപാട്ടിന്റെ ഈണത്തിനൊപ്പം ഹരിഹര സ്തുതികളുമായി ഉച്ചയോടെ ബഹുനില പീലിക്കാവടികളും മുരുക സന്നിധിയില്‍ നിറഞ്ഞാടി. നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും ഉത്സവാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വെങ്കിടങ്ങ്, മുല്ലശേരി, പാവറട്ടി, എളവള്ളി പഞ്ചായത്തുകളില്‍ നിന്നായി 19 ഉത്സവ കമ്മിറ്റികളാണ് ഷഷ്ഠി ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.
പോലീസ്, അഗ്നിശമന സേന, വളണ്ടിയര്‍ സംഘം, ആരോഗ്യവകുപ്പ്് എന്നിവര്‍ മുഴുവന്‍ സമയവും സേവന സന്നദ്ധരായി ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
ക്ഷേത്രത്തില്‍ നടന്ന പൂജാ കര്‍മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി താമരപിള്ളി വടക്കേടത്ത് ദാമോദരന്‍ നമ്പൂതിരി, സുന്ദരന്‍ എമ്പ്രാന്തിരി, കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.

എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്റെ അഞ്ചു വിമാനങ്ങള്‍ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കപ്പെടുന്നതുമൂലമുള്ള പ്രശ്‌നം പരിഹരിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്റെ അഞ്ചു വിമാനങ്ങള്‍ കേരളത്തിലേക്ക് മാറ്റുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ഉറപ്പുനല്കി. കൊടിക്കുന്നില്‍ സുരേഷ് എം.പി.യാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന് 25 വിമാനങ്ങളാണ് ഇപ്പോഴുള്ളത്. ഇവയില്‍ ഇരുപതും കേരളത്തില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്. ബാക്കി അഞ്ചെണ്ണം ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളില്‍നിന്നും. എയര്‍ഇന്ത്യ എക്‌സ്​പ്രസ്സിന്റെ ആസ്ഥാനം വൈകാതെ മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റും-മന്ത്രി പറഞ്ഞു.

ഗള്‍ഫിലേക്കും മറ്റുമുള്ള വിമാനങ്ങള്‍ ഇന്ത്യ തുടര്‍ച്ചയായി റദ്ദാക്കുന്നതുമൂലം യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ തീര്‍ക്കാന്‍ അഞ്ച് വിമാനങ്ങള്‍കൂടി കേരളത്തിലേക്ക് മാറ്റുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രഫുല്‍ പട്ടേല്‍ ഉറപ്പുനല്കി. കേന്ദ്രമന്ത്രിമാരായ കെ.വി. തോമസും മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിലെ യു.ഡി.എഫ്. എം.പി.മാരും സംഘത്തിലുണ്ടായിരുന്നു.

എന്നാല്‍ കേരളത്തിലെ എയര്‍ ഇന്ത്യയുടെ സര്‍വീസ് സാധാരണ നിലയിലാകാന്‍ ഫിബ്രവരി വരെ കാത്തിരിക്കേണ്ടിവരുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അരവിന്ദ് ജാദവ് യോഗത്തില്‍ വ്യക്തമാക്കി. വിദേശ കമ്പനികളില്‍ നിന്നും മറ്റും പാട്ടത്തിനെടുത്ത വിമാനങ്ങളുപയോഗിച്ചാണ് എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. പലതിന്റെയും കാലാവധി കഴിഞ്ഞു. പുതിയ പാട്ടക്കരാര്‍ സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണ്. അത് പൂര്‍ത്തിയായാല്‍ എയര്‍ ഇന്ത്യ സര്‍വീസ് സാധാരണ നിലയിലാകും-ജാദവ് വിശദീകരിച്ചു.

ഗള്‍ഫ് യാത്രക്കാരോടുള്ള എയര്‍ ഇന്ത്യാ ജീവനക്കാരുടെ മോശം പെരുമാറ്റം സംഘം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ അടുത്ത വ്യാഴാഴ്ച കേരളത്തിലെ എം.പി.മാരുമായും മന്ത്രിമാരുമായും വീണ്ടും ചര്‍ച്ച നടത്തുമെന്ന് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. നേരത്തേ പാര്‍ലമെന്‍റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ യു.ഡി.എഫ്. എം.പി.മാര്‍ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്ന് എം.പി.മാരെ മന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 300ലേറെ എയര്‍ ഇന്ത്യ സര്‍വീസുകളാണ് കേരളത്തില്‍ റദ്ദാക്കിയത്.

2010, നവംബർ 11, വ്യാഴാഴ്‌ച

തൊഴില്‍ മേഖലയെ കുറിച്ച് സെമിനാര്‍

കെ എം അക്ബര്‍
ചാവക്കാട്: തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ തൊഴിലധിഷ്ഠിത കോഴ്സുകളെ കുറിച്ചുള്ള സെമിനാര്‍ തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് നോളജ് വില്ലേജാണ് തൊഴില്‍ രഹിതരെ ലക്ഷ്യം വെച്ച് തൊഴില്‍ സാധ്യതകളെ കറിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 9.30 ന് നോളജ് വില്ലേജ് ഉദ്ഘാടനം കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ നിര്വ്ഹിക്കും. നഗരസഭ ചെയര്പേളഴ്സണ്‍ കെ എ സതീരത്നം മാലിക്കുളം അബാസ്, കെ കാര്ത്യാറയനി, കെ വി അബ്ദുള്‍ ഹമീദ് സംബന്ധിക്കുമെന്ന് ദില്ഷാ‍ദ് മാസ്റ്റര്‍, സിറാജ് അറിയിച്ചു.

ബ്ളാങ്ങാട് കടപ്പുറത്ത് മണ്ണിടിച്ചില്‍ വ്യാപകം

കെ എം അക്ബര്‍
ചാവക്കാട്: ബ്ളാങ്ങാട് കടപ്പുറത്ത് മണ്ണിടിച്ചില്‍ വ്യാപകം. മീറ്ററുകള്‍ ദൂരത്തില്‍ മണല്‍ കടലിലേക്ക് ഒലിച്ചിറങ്ങി. കടല്‍ തിരയിളക്കം രൂക്ഷമാകുന്നതാണ് ഇത്തരം മണ്ണിടിച്ചില്‍ ശക്തമാവുതിന് പ്രധാന കാരണമെന്ന് തീരവാസികള്‍ പറയുന്നു. ഇതിനു പുറമെ കണവ പിടുത്തത്തിനായി കൃതിമ പാറക്കൂട്ടം നിര്‍മിക്കുന്നതിനായി ചാക്കില്‍ മണല്‍ നിറച്ചു കൊണ്ടുപോകുന്നതും മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ട്. മണ്ണിടിച്ചില്‍ മൂലം കടലോരത്ത് തിട്ടകള്‍ രൂപംകൊണ്ട നിലയിലാണ്.